തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ എംഎൽഎ. വകുപ്പ് നല്ലതാവാതെ വകുപ്പ് മന്ത്രി വെളുത്ത് സുന്ദരനായിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല വളരെ നല്ല ആളാണ്. മഹാനാണ്. പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എല്ലാക്കാലത്തും കുഴപ്പമുള്ള വകുപ്പാണ് ആഭ്യന്തരം. പൊലീസുകാരെ നിയന്ത്രിക്കണം. അവർ എന്തെങ്കിലും കുഴപ്പം കാണിച്ചതിന് ശേഷം അറിഞ്ഞാൽപ്പോരയെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂർ വാഹനാപകക്കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യൂണിഫോമിട്ട പൗരന്മാരാണ് പൊലീസുകാർ. ആ നിലയിലാകണം പൊലീസ് സേനയെ വളർത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഒരുലക്ഷം പൊലീസുകാരെങ്കിലും വേണം. അതിൽ തന്നെ ഏറ്റവുമധികം സ്ത്രീകളായിരിക്കണമെന്നും ജി സുധാകരൻ പറഞ്ഞു.
MLA G. Sudhakaran sharply criticized the Home Department, stating its poor functioning overshadowed Minister Ramesh Chennithala's personal qualities. He emphasized the need for police control, citing the Cheranalloor accident case. Sudhakaran advocated developing police as "uniformed citizens" and increasing the force to 100,000, with a majority being women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |