SignIn
Kerala Kaumudi Online
Monday, 21 September 2026 6.53 AM IST

ആന്റോ അകത്ത് , റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്ററുടെ വീട്ടിൽ മദ്യശേഖരം

anto

സുൽത്താൻ ബത്തേരി : നിയമം അനുവദിക്കുന്നതിനേക്കാൾ മദ്യം

വീട്ടിൽ സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റ്യനെ (38) സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. മാനന്തവാടി ജയിലിലേയ്ക്ക് അയച്ചു. മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് നേരത്തെ ആന്റോ അഗസ്റ്റിൻ മാനന്തവാടിയിലെ ജില്ലാ ജയിലിൽ കിടന്നിട്ടുണ്ട്.

മെസി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റ്യന്റെ വയനാട്ടിലെ തറവാട്ട് വീട്ടിൽ റെയ്ഡ് നടത്തവേയാണ് 69.589 ലിറ്റർ മദ്യം കണ്ടെടുത്തത്. എക്സൈസിന് കൈമാറിയതോടെ, അവരെടുത്ത കേസിലാണ് റിമാൻഡിലായത്. വിദേശ നിർമ്മിത ഇന്ത്യൻ മദ്യവും വിദേശ നിർമ്മിത വിദേശമദ്യവും ആൽക്കഹോൾ അ‌ടങ്ങിയ ലായനിയുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് എക്സൈസ് അറസ്റ്റ് ചെയ്ത ആന്റോയെ മീനങ്ങാടിയിലെ അസി.എക്സൈസ് കമ്മിഷണറുടെ ഓഫീസിലെത്തിക്കുകയായിരുന്നു. ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ വൈ.ബിജുവിന്റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേട്ട് വിധിപറയും. പ്രതിഭാഗത്തിനു വേണ്ടി പി.ജെ. ആന്റണിയും പ്രോസിക്യൂഷന് അബൂൽ ഹസനും ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTO AUGUSTIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA