SignIn
Kerala Kaumudi Online
Tuesday, 14 July 2026 7.15 AM IST

25 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

mdma

മലപ്പുറം:കുറ്റിപ്പുറം മഞ്ചാടിയിൽ വിപണിയിൽ 25 ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എം.ഡി.എം.എയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ.തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ അബ്ദുൾ മുഫാസിറിനെയാണ് (33)ഡാൻസാഫ് ടീമും കുറ്റിപ്പുറം പൊലീസും ചേർന്ന് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനവും കസ്റ്റഡിയിലെടുത്തു.സ്റ്റപ്പിനി ടയറിൽ മാഗ്നറ്റിൽ സെല്ലോടാപ്പ് കൊണ്ട് പൊതിഞ്ഞാണ് കടത്താൻ ശ്രമിച്ചത്.


കോട്ടക്കൽ,തിരൂർ,കുറ്റിപ്പുറം,വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രീകരിച്ച് ആഡംബര വാഹനത്തിൽ കറങ്ങിനടന്ന് വൻതോതിൽ രാസലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.2024ൽ വാണിജ്യാടിസ്ഥാനത്തിൽ എം.ഡി.എം.എ വില്പന നടത്തിയതിന് രണ്ട് വർഷത്തോളം ജയിലിലായിരുന്നു.ശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA