SignIn
Kerala Kaumudi Online
Tuesday, 14 July 2026 7.15 AM IST

വ്യാജ മാരത്തോൺ രജിസ്ട്രേഷൻ: മുന്നറിയിപ്പുമായി പൊലീസ്

marathon

തിരുവനന്തപുരം:വെബ്‌സൈറ്റുകൾ,ഇൻസ്റ്റാഗ്രാം എന്നിവ വഴി പ്രമുഖ ബാങ്കിന്റെ വ്യാജ മാരത്തോൺ പരസ്യങ്ങൾ പ്രചരിപ്പിച്ച് രജിസ്‌ട്രേഷനായി പണം തട്ടുന്നതിരെതിരെ മുന്നറിയിപ്പുമായി പൊലീസ്. 'മറൈൻ ഡ്രൈവ് മാരത്തോൺ കൊച്ചി 2026 ' എന്ന പേരിൽ പ്രചരിക്കുന്ന പരസ്യങ്ങളിലൂടെ വലിയ സമ്മാനത്തുക,സ്‌പോൺസർഷിപ്പ്,സൗജന്യ സൗകര്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. രജിസ്‌ട്രേഷൻ ഫീസായി 698 രൂപ അടയ്ക്കാൻ ആവശ്യപ്പെടും.രജിസ്‌ട്രേഷൻ ഫീസ് ലഭിച്ചാൽ 'കാലാവസ്ഥാ സാഹചര്യം, മറ്റ് തടസങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി മാരത്തോൺ മാറ്റിവച്ചതായും പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് സന്ദേശം അയയ്ക്കുന്നതാണ് രീതി.രജിസ്‌ട്രേഷന് മുമ്പ് പരിപാടിയുടേതെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക വെബ്‌സൈറ്റ്,സംഘാടകർ,സർക്കാരിൽ നിന്നും ലഭിച്ച അനുമതി തുടങ്ങിയവ യഥാർത്ഥമാണോയെന്നും പരിശോധിക്കണം.തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARATHON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA