SignIn
Kerala Kaumudi Online
Saturday, 11 July 2026 3.29 AM IST

അയോദ്ധ്യ സംഭാവന കൊള്ള സുപ്രീംകോടതിയിൽ

1

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര സംഭാവന വിവാദത്തിൽ സി.ബി.ഐ അന്വേഷണം അടക്കം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികൾ തിങ്കളാഴ്‌ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ആർ.ജെ.ഡിയുടെ എം.പി സുധാകർ സിംഗ്, നരേന്ദ്ര കുമാർ ഗോസ്വാമി, അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് തുടങ്ങിയവരുടെ പൊതുതാത്പര്യ ഹർജിയാണ് പരിഗണിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റിംഗ്, തെളിവുകൾ നശിപ്പിക്കുന്നത് തടയൽ, കോടതി മേൽനോട്ടത്തിൽ മേൽനോട്ട സമിതി തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സംഭാവനാ തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ചില ഹർജികൾ വന്നെങ്കിലും സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. അലഹബാദ് ഹൈക്കോടതിയിലും സമാന ഹർജികളുണ്ട്.

 23 ജീവനക്കാർ രാജിവച്ചു

തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭക്തർ 10, 20 രൂപ നോട്ടുകൾ കൂടുതലായി നൽകുന്നതിനാൽ ജോലി കൂടിയെന്നും വേതനം പോരെന്നും ചൂണ്ടിക്കാട്ടി അയോദ്ധ്യാ ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന 23 ജീവനക്കാർ രാജിവച്ചു. ഇതോടെ കാണിക്ക എണ്ണാൻ എസ്‌.ബി‌.ഐ നിയോഗിച്ച 13 ജീവനക്കാർ മാത്രമായി. നേരത്തെ 500 ന്റെ നോട്ടുകൾ കൂടുതൽ ലഭിച്ചതിനാൽ എണ്ണാൻ എളുപ്പമായിരുന്നു. 500 രൂപയുടെ 70-80 കെട്ടുകളുണ്ടായിരുന്നത് പരമാവധി 15 കെട്ടുകൾ മാത്രമായി. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഒറ്റ ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.

 യൂണിഫോം കോഡ്

കാണിക്ക എണ്ണുന്നതിനിടെ മോഷണം തടയാൻ പോക്കറ്റുകളില്ലാത്ത വസ്ത്രവും ജീവനക്കാർക്ക് പൊലീസ് സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കി. കാണിക്ക എണ്ണാൻ പ്രത്യേകം റിക്രൂട്ട്മെന്റ് നടത്തി. നേരത്തെ ഹൗസ് കീപ്പിംഗ് ജീവനക്കാരെയും നിയോഗിച്ചിരുന്നു.

 ഐ.​എ.​എ​സ് ത​ല​ത്തി​ൽ​ ​അ​ഴി​ച്ചു​പ​ണി

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടു​ത്ത​വ​ർ​ഷം​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കെ​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​ഐ.​എ.​എ​സ് ​ത​ല​ത്തി​ൽ​ ​വ​ൻ​ ​അ​ഴി​ച്ചു​ ​പ​ണി​ ​ന​ട​ത്തി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥ് ​സ​ർ​ക്കാ​ർ.​ ​സെ​ക്ര​ട്ട​റി,​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​ത​ല​ങ്ങ​ളി​ലു​ള്ള​ 20​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​മാ​റ്റു​ക​യും​ ​നി​ര​വ​ധി​ ​മു​തി​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​പു​തി​യ​ ​ചു​മ​ത​ല​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​അ​സം​ഗ​ഢ്,​ ​ബ​ല്ലി​യ,​ ​ഇ​റ്റാ​വ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ചീ​ഫ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​(​സി.​ഡി.​ഒ​)​ ​ത​സ്തി​ക​ക​ളി​ലും​ ​മാ​റ്റം​ ​വ​രു​ത്തി.​ ​പ്രൊ​വി​ൻ​ഷ്യ​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ​സ് ​(​പി.​സി.​എ​സ്)​ ​കേ​ഡ​റി​ൽ​ ​നി​ന്ന് ​അ​ടു​ത്തി​ടെ​ ​ഐ.​എ.​എ​സി​ൽ​ ​ചേ​ർ​ന്ന​ ​നി​ര​വ​ധി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പു​തി​യ​ ​നി​യ​മ​നം​ ​ന​ൽ​കി.​ ​റ​വ​ന്യൂ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​സു​ധാ​ ​വ​ർ​മ്മ​യെ​ ​ലേ​ബ​ർ​ ​ക​മ്മി​ഷ​ണ​റാ​യും​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ലും​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന​ ​ഡോ.​ ​സ​രി​ക​ ​മോ​ഹ​നെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​ന​റ​ലു​മാ​ക്കി.​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ആ​യി​രു​ന്ന​ ​നേ​ഹ​ ​ശ​ർ​മ്മ​യാ​ണ് ​മെ​ഡി​ക്ക​ൽ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി.​ ​സം​സ്ഥാ​ന​ ​ലൈ​വ്‌​ലി​ഹു​ഡ് ​മി​ഷ​ൻ​ ​മി​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ആ​യി​രു​ന്ന​ ​ദീ​പ​ ​ര​ഞ്ജ​നെ​ ​സാം​സ്കാ​രി​ക​ ​വ​കു​പ്പി​ൽ​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​യാ​ക്കി.​ ​സാം​സ്കാ​രി​ക​ ​സ്പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ഞ്ജ​യ് ​കു​മാ​റി​നെ​ ​സാം​സ്കാ​രി​ക​ ​ഡ​യ​റ​ക്ട​റാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA