SignIn
Kerala Kaumudi Online
Saturday, 11 July 2026 3.29 AM IST

യു.ഡി.എഫ് ചേരുന്നില്ല : പങ്കുവയ്ക്കലിൽ അതൃപ്തിയോടെ ഘടക കക്ഷികൾ

READ ENGLISH VERSION
udf

തിരുവനന്തപുരം: കോർപ്പറേഷൻ വിഭജനം മുതൽ ക്യാബിനറ്റ് പദവികളുടെ വരെ പങ്കുവയ്ക്കലിൽ കണ്ണു നട്ടിരിക്കുമ്പോഴും, ചർച്ചയ്ക്ക് യു.ഡി.എഫ് യോഗം ചേരാത്തതിന്റെ അതൃപ്തിയിൽ ഘടകകക്ഷികൾ. കോർപ്പറേഷനുകളുടെ പങ്കുവയ്ക്കലിന് സബ് കമ്മിറ്റി രൂപീകരിക്കാൻ കെ.പി.സി.സിയിൽ ധാരണയായിരുന്നെങ്കിലും ഒന്നരമാസമായിട്ടും യോഗം പോലും ചേരാനായിട്ടില്ല.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഒറ്റതവണ മാത്രമാണ് യു.ഡി.എഫ് ചേർന്നത്. വീര്യംകുറഞ്ഞ മദ്യവിവാദം, പി.എം.ശ്രീ, വിഴിഞ്ഞം ഓഹരി കൈമാറ്റം തുടങ്ങി രാഷ്ട്രീയ തീരുമാനങ്ങൾ കൂടി ആവശ്യമായ പല വിഷയങ്ങളുണ്ടായിട്ടും ഒരുവിധ ചർച്ചയ്ക്കും തയ്യാറാവാത്തതിൽ പലകക്ഷികൾക്കും നീരസമുണ്ട്. പാർലമെന്റ് സമ്മേളനവും 20 ന് തുടങ്ങുകയാണ്.

ഉഭയകക്ഷി ചർച്ച നടക്കാത്തതിനാൽ, ക്യാബിനറ്റ് പദവികളിലും ഇതേ പ്രതിസന്ധിയുണ്ട്. ഘടകക്ഷി നേതാക്കളിൽ പലരും മുഖ്യമന്ത്രിയുമായും കെ.പി.സി.സി അദ്ധ്യക്ഷനുമായും സംസാരിച്ചിരുന്നു. അലങ്കാരമായി ക്യാബിനറ്റ് പദവികൾ വേണമോ എന്നതാണ് നയപരമായി ആദ്യം തീരുമാനിക്കേണ്ടത്. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിന് നൽകിക്കഴിഞ്ഞു.വി.എസ് ഒഴിഞ്ഞ ശേഷം ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷ പദവി ആർക്കും നൽകിയിട്ടില്ല. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുസ്ലീം ലീഗും കേരള കോൺഗ്രസും കണ്ണുവച്ചിട്ടുണ്ട്. എം.കെ.മുനീറും പി.ജെ.ജോസഫുമാണ് ഇരുകക്ഷികളുടെയും മനസിൽ. ഇടത്തേക്ക് ചേക്കേറിയപ്പോൾ ആർ.ബാലകൃഷ്ണപിള്ളയ്ക്കായി കൊണ്ടുവന്ന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ അദ്ധ്യക്ഷ സ്ഥാനത്തും പിന്നീട് ആരുമെത്തിയിട്ടില്ല. എ.സമ്പത്തും കെ.വി.തോമസും വഹിച്ചിരുന്ന ഡൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് മറ്റൊരു പദവി. വയോജന കമ്മിഷൻ അദ്ധ്യക്ഷൻ എന്ന ചോയിസും ലീഗിനുണ്ട്. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം നൽകാമെന്ന് മാണി സി.കാപ്പനെ വിശ്വസിപ്പിച്ചിട്ടുണ്ടെങ്കിലും അനൂപ് ജേക്കബ് വഴങ്ങിയാലേ നടപ്പാവൂ. ഇല്ലെങ്കിൽ നോർക്ക വൈസ് ചെയർമാൻ പദവിയിലാണ് കാപ്പന് നോട്ടം.

 നയപരം, സാമ്പത്തിക ബാദ്ധ്യത

വലിയ സാമ്പത്തിക ബാദ്ധ്യതയ്ക്ക് വഴി വയ്ക്കുന്ന ക്യാബിനറ്റ് പദവികൾ പുനഃസ്ഥാപിക്കണോ എന്നത് മുഖ്യമന്ത്രിയും സർക്കാരും തീരുമാനിക്കേണ്ട കാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കുന്നതിനാൽ ആക്ഷേപങ്ങൾക്കും ഇടവരുത്തും.

 സുപ്രധാനമാകുന്നത്

പലതും കാബിനറ്റ് റാങ്കുള്ളവ

ഔദ്യോഗിക വാഹനം, ഓഫീസ്

സേവനത്തിന് പ്രത്യേകം ജീവനക്കാർ

പെൻഷൻ, പ്രത്യേക മറ്റാനുകൂല്യങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA