SignIn
Kerala Kaumudi Online
Saturday, 11 July 2026 3.30 AM IST

ആ​രോ​ഗ്യ​-​കാ​യി​ക​ ​ വി​ദ്യാ​ഭ്യാ​സം​ :കമ്മിറ്റിയിൽ ​ ​വീണ്ടും അഴിച്ചുപണി

1

തി​രു​വ​ന​ന്ത​പു​രം​ :ആ​രോ​ഗ്യ​ ​-​ ​കാ​യി​ക​ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് ​നി​ർ​ദ്ദേ​ശം​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പ് ​രൂ​പീ​ക​രി​ച്ച കമ്മറ്റിയിൽ വീണ്ടും അഴിച്ചുപണി.​ ആദ്യം ഉൾപ്പെടുത്തുകയും പിന്നെ ഒഴിവാക്കുകയും ചെയ്ത ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിനെയും ഒളിമ്പിക് മെഡലിസ്റ്റ് പി.ആർ.ശ്രീജേഷിനെയും വീണ്ടും ഉൾപ്പെടുത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​സ​ഹി​ൽ​ ​കു​മാ​ർ,​​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​ബ്ദു​നാ​സ​ർ​ ​പു​ലാ​ത്ത്,​​ ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​സി.​എ​.സ​ന്തോ​ഷ്,​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​സു​നി​ൽ​കു​മാ​ർ​ ​എ​ന്നി​വ​രെ അംഗങ്ങളാക്കിയാണ് ​ഈ മാസമാദ്യം ക​മ്മി​റ്റി​ ​രൂപീകരിച്ചത്. രണ്ടു ദിവസത്തിനകം ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദമായി. ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പരിഷ്കരിച്ച കമ്മറ്റിയിൽ കായിക താരങ്ങളുടെയോ കായിക അസോസിേഷനുകളുടേയോ പ്രതിനിധികളില്ലാത്തത് പരാതിക്കിടയാക്കി. ഇതേത്തുടർന്നാണ് ഒളിമ്പിക് അസോ. പ്രസിഡന്റിനേയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതഉദ്യോഗസ്ഥൻ കൂടിയായ ശ്രീജേഷിനെയും ഉൾപ്പെടുത്തിയത്. അ​സോ​സി​യേ​ഷ​ൻ​ ​കാ​യി​ക​മേ​ഖ​ല​യി​ൽ​ ​ന​ട​ത്തു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​യാ​ണ്​ ​അം​ഗ​ത്വ​ത്തെ​ ​കാ​ണു​ന്ന​തെ​ന്നും​ ​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള​ ​ക്രി​യാ​ത്മ​ക​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കു​മെ​ന്നും​ ​കേ​ര​ള​ ​ഒ​ളി​മ്പി​ക് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​വി.​സു​നി​ൽ​ ​കു​മാ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA