
തിരുവനന്തപുരം: ഭീമ ജ്വല്ലറിക്ക് ഐ.എ.ജി.ഇ.എസിൽ (ഇന്ത്യൻ അസോസിയേഷൻ ഫോർ ഗോൾഡ് എക്‌സലൻസ് ആൻഡ് സ്റ്റാൻഡേർഡ്സ്) നിന്നുള്ള അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഐ.എ.ജി.ഇ.എസിന്റെ പെരുമാറ്റച്ചട്ടങ്ങൾക്കനുസൃതമായി നടത്തിയ കർശനമായ സ്വതന്ത്ര വിലയിരുത്തലിനൊടുവിലാണ് തിരുവനന്തപുരം എം.ജി റോഡിലുള്ള ഭീമയുടെ ഷോറൂമിന് അംഗീകാരം ലഭിച്ചത്.ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സുഹാസ്.എം.എസ് ഐ.എ.ജി.ഇ.എസ് സി.ഇ.ഒ കൗശലേന്ദ്ര സിൻഹയിൽ നിന്ന് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ ഐ.എ.ജി.ഇ.എസ് ജി.എം - ട്രേഡ് എൻഗേജ്‌മെന്റ്സ് (സൗത്ത്) രാജാ വെങ്കടേഷും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |