
തിരുവനന്തപുരം:ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും(കൊച്ചുവേളി) ഇവിടെ നിന്ന് അങ്ങോട്ടേയ്ക്കും ദീപാവലി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. നവംബർ 2, 9,16 തീയതികളിൽ ഉച്ചയ്ക്ക് 2ന് കൊച്ചുവേളിയിൽ നിന്നും നവംബർ 5,12,19 തീയതികളിൽ രാവിലെ 5.45ന് നിസാമുദ്ദീനിൽ നിന്നും പുറപ്പെടും. പൂർണ്ണമായും എ.സി.കോച്ചുകൾ മാത്രമാണ്. 10 തേർഡ് എ.സി.യും 6 തേർഡ് എ.സി.ഇക്കോണമി കോച്ചുകളുമുണ്ടാകും. മുൻകൂർ ബുക്കിംഗ് ഇന്ന് മുതൽ. ട്രെയിൻ നമ്പർ. 06073/ 06074.സംസ്ഥാനത്ത് വർക്കല, കൊല്ലം, കായംകുളം,മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |