
ന്യൂഡൽഹി: ജർമ്മനിയിലെ ബോഹും നഗരത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി (27), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (26) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെയും ഇടുക്കി ശാന്തി ഗ്രാമം സ്വദേശി നോവാ സാബുവിന്റെ (25) മൃതദേഹം ഇന്ന് രാത്രി 8.15നുമാണെത്തുക. ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ഓഫീസും ഡൽഹി കേരളാ ഹൗസും ഇടപെട്ടാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |