SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു

photo

ചാരുംമൂട്:കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നു. പറയംകുളം ഇടക്കുന്നം നെല്ലുംവിളതാഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരിയാണ് (45)കൊല്ലപ്പെട്ടത്. ജയകുമാരിയുടെ ഇളയമകൾ അർച്ചനയുടെ ഭർത്താവ് ആലപ്പുഴ പഴവീട് എട്ടിൽചിറവീട്ടിൽ ജോജിജോസഫിനെ (30)നൂറനാട് പാെലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ 5മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ക്ഷേത്രസെക്യൂരിറ്റി ജീവനക്കാരനായ ജയകുമാർ പുലർച്ചെ 4ന് ഡ്യൂട്ടിക്കായി പുറപ്പെട്ടശേഷം വീട്ടിലെത്തിയ ജോജി അടുക്കളവാതിലിൽ തട്ടിവിളിച്ചു. ജയകുമാരി വാതിൽ തുറക്കുംമുമ്പേ കുഞ്ഞിനെ കാണണമെന്നു പറഞ്ഞ് വാതിൽ തള്ളിത്തുറന്നു. സംസാരത്തിനിടെ കത്തികൊണ്ട് ജയകുമാരിയെ കുത്തി. കുത്തേറ്റ ജയകുമാരി അർച്ചനയുമായി അയൽവീട്ടിൽ ഓടിയെത്തിയെങ്കിലും ബോധംകെട്ടു വീണു. നൂറനാട്ടുളള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോജിയെ ഉച്ചയ്ക്ക് രണ്ടരയോടെ ചേർത്തല എസ്.എൻ.കോളേജിന് സമീപത്തുനിന്ന് പിടികൂടി.

അർച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണിക്കാത്തതും ജയകുമാരിയുടെ പ്രേരണയിലാണെന്ന വിരോധംകാരണമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. അർച്ചനയും പിതാവും പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതാണ് കൊലപാതകത്തിലെത്തിച്ചതെന്ന് ബന്ധുക്കൾക്കും പരാതിയുണ്ട്.

മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. കുഞ്ഞുണ്ടായതോടെ തമ്മിൽ പ്രശ്നങ്ങളായി. ജോജി അർച്ചനയെ ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു. രണ്ടുമാസം മുമ്പ് അർച്ചന സ്വന്തം വീട്ടിൽ വന്ന് താമസിച്ചിരുന്നു. നൂറനാട് പൊലീസിൽ പരാതിയും നൽകി. കഴിഞ്ഞ 19ന് അർച്ചന വീണ്ടുമെത്തി പരാതി നൽകി. ജയകുമാറിനെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന് പൊലീസ് ജോജിയെ താക്കീത് ചെയ്തിരുന്നു. കുട്ടിയെ കാണാൻ അനുവദിക്കണമെന്നായിരുന്നു ജോജിയുടെ ആവശ്യം.

ഡോഗ് സ്‌ക്വാഡും, ഫോറൻസിക്ഉദ്യോഗസ്ഥരും തെളിവെടുത്തു. പ്രതിയെ സി.ഐ പി.ശ്രീജിത്ത്,എസ്.എച്ച്.ഒ രതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽസംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അടുത്തുള്ള പുരയിടത്തിലേക്ക് എറിഞ്ഞ കത്തിയും കണ്ടെടുത്തു. ജയകുമാരിയുടെ സംസ്കാരംഇന്ന് രാവിലെ 10ന്. അപർണ്ണയാണ് മറ്റൊരു മകൾ. മരുമകൻ:അനീഷ്(ഗൾഫ്).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA