SignIn
Kerala Kaumudi Online
Sunday, 11 October 2026 12.05 AM IST

പൊലീസ് അസോ.: സ്റ്റേയ്ക്കെതിരായ അപ്പീൽ പിൻവലിച്ചു

court

കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനുമുള്ള സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തതിനെതിരെ അഡ്ഹോക്ക് കമ്മിറ്റി അംഗം ജി.ആർ. അജിത് നൽകിയ അപ്പീൽ പിൻവലിച്ചു. ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതിനെ തുടർന്നാണിത്. അച്ചടക്കമുള്ള സേനയിൽ സംഘടന രൂപീകരിക്കുന്നത് മൗലികാവകാശമായി കാണാനാകില്ലെന്നും അത് കണക്കിലെടുക്കാതെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടി ശരിയല്ലെന്നുമാണ് അപ്പീലിൽ വാദിച്ചത്. കേരള പൊലീസ് അസോസിയേഷന്റെ ഹർജിയിലായിരുന്നു സ്റ്റേ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA