SignIn
Kerala Kaumudi Online
Sunday, 11 October 2026 12.43 AM IST

കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ്: റാങ്ക് ലിസ്റ്റ് 3 മാസം കൂടി; നിയമനം പകുതി മാത്രം

a

തിരുവനന്തപുരം: അൻപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം പി.എസ്.സിക്ക് വിട്ടെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി.കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്‌റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ 3 മാസം മാത്രം. 50 ശതമാനം നിയമനം പോലും നടന്നില്ല. അതേ സമയം, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ഒഴിവുകളിൽ താത്കാലിക നിയമനം തകൃതി.

2027 ജനുവരി 11നു കാലാവധി അവസാനിക്കുന്ന ലിസ്റ്റിലാണ് നാലായിരത്തിലധികം ഉദ്യോഗാർത്ഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 3,712, സപ്ലിമെന്ററി ലിസ്‌റ്റിൽ 3,438, ഭിന്നശേഷി ലിസ്റ്റിൽ 114 എന്നിങ്ങനെ 7,264 പേരെ ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽനിന്ന് 3,186 പേർക്കേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ.പ്രധാന തൊഴിൽ ദാതാക്കളായ കെ.എസ്‌.ഇ.ബി, വാട്ടർ അതോറിറ്റി, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളിലാണ് നിയമനം ഇഴയുന്നത്. വാട്ടർ അതോറിറ്റിയിലെ ഓഫിസ് അറ്റൻഡന്റ്, വാച്ച്‌മാൻ, ലാസ്‌കർ തസ്‌തികൾ നിറുത്തലാക്കിയെന്ന് അധികൃതർ.2025 ഓഗസ്‌റ്റ് 29ന് ഈ തസ്ത‌ികകൾ നിറുത്തലാക്കാനുള്ള നിർദേശം സർക്കാരിനു സമർപ്പിച്ചെന്നാണ് പറയുന്നത് .എന്നാൽ ,അതിന് മുമ്പത്തെ ഒഴിവുകൾ പോലും പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഫിസ് അറ്റൻഡന്റ് , വാച്ച്‌മാൻ, ലാസ്‌കർ തസ്‌തികകളിലായി 350ലധികം ഒഴിവുകളുണ്ട്. കെ.എസ് ഇ.ബിയിൽ ഓഫിസ് അറ്റൻഡന്റ് തസ്തിക നിലവിലുണ്ടെങ്കിലും ആശ്രിത നിയമനമാണ് നടക്കുന്നത്. 1972 മുതൽ ഈ തസ്‌തികയിലെ ഒഴിവ് പി.എസ്.സിക്കു റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് പരാതി . കെ.എസ്.എഫ്.ഇ നിലവിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. പകുതിയോളം ഒഴിവുകളിൽ താത്കാലിക നിയമവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA