
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് (IIMs) ഉൾപ്പെടെ രാജ്യത്തെ വിവിധ ബിസിനസ് സ്കൂളുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റിന് (CAT) ആഗസ്റ്റ് 3 മുതൽ സെപ്തംബർ 15 വരെ രജിസ്റ്റർ ചെയ്യാം. നവംബർ 29ന് മൂന്ന് സെഷനുകളായാണ് പരീക്ഷ. നവംബർ 4ന് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: iimcat.ac.in
കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 21 ഐ.ഐ.എമ്മുകൾ, പ്രധാന ബിസിനസ് സ്കൂളുകളായ എഫ്.എം.എസ് ഡൽഹി, SPJIMR, MDI, IITs, IIFT തുടങ്ങിയ സ്ഥാപനങ്ങളിലെ പി.ജി പ്രവേശനം CAT സ്കോർ അടിസ്ഥാനത്തിലാണ്. 2027 ജനുവരി ആദ്യ ആഴ്ചയോടെ CAT ഫലം പ്രതീക്ഷിക്കാം. 2027 ഡിസംബർ 31 വരെയാണ് CAT 2026 സ്കോർ പരിഗണിക്കുക.യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള അംഗീകൃത സർവകലാശാലാ ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. SC/ST/PwBD വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം. സീറ്റ് റിസർവേഷൻ സംബന്ധിച്ച വിശദ വിവിരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. SC/ST/PwBD വിഭാഗക്കാർക്ക് 1350 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മറ്റുള്ളവർക്ക് 2700 രൂപ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |