SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

ജി.എസ്.ടി.റിട്ടേൺ ഫോം പരിഷ്കരിക്കും

a

തിരുവനന്തപുരം:വ്യാപാരികളും വ്യവസായികളും നൽകുന്ന ചരക്ക് സേവന നികുതിയുടെ വരവ് ചെലവു കണക്കുകളുള്ള ജി.എസ്.ടി.റിട്ടേൺ ഫോമുകൾ ഏപ്രിൽ മുതൽ പരിഷ്കരിക്കും. അതിന് മുന്നോടിയായി നവംബർ ഒന്നു മുതൽ 30 വരെ വ്യാപാരികളിലും പൊതുജനങ്ങളിലും നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. അഭിപ്രായങ്ങൾ MyGov.in പോർട്ടൽ വഴിയാണ് നൽകേണ്ടത്.

നിലവിലെ ജി.എസ്.ടി റിട്ടേൺ ഫോമിനെതിരായ വ്യാപക പരാതികൾ പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതോടെ റിട്ടേൺ ഫയലിംഗ് സംവിധാനത്തിലെ പൊരുത്തക്കേടുകൾ കുറയ്ക്കാനും നികുതി ദായകർക്ക് അനാവശ്യ നോട്ടീസുകൾ ലഭിക്കുന്നത് ഒഴിവാക്കാനുമാകും. ഇപ്പോൾ ജി.എസ്.ടി.യുമായി ബന്ധപ്പെട്ട് ഇടപാടുകാർക്ക് ലഭിക്കുന്ന നോട്ടീസുകളിൽ 80%ഉം റിട്ടേണിൽ നൽകുന്ന വിവരങ്ങളുടെ പൊരുത്തക്കേടുകളാണ്. പൂരിപ്പിക്കുന്നവർക്കുള്ള ആശയക്കുഴപ്പമാണ് ഇതിനിടയാക്കുന്നത്. റിട്ടേൺ ഫോമിലെ അവ്യക്തതകളാണ് അതിനുള്ള പ്രധാന കാരണം.പോളിസി വിംഗ് കമ്മീഷണർ ഗൗരവ് സിംഗ് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റിട്ടേൺ ഫോമുകൾ പരിഷ്ക്കരിക്കുന്നത്. ഇതിന്റെ കരട് ഉടൻ പുറത്തിറക്കും. അതിലൂടെ, ഏതെല്ലാം റിട്ടേൺ ഫോമുകളിലാണ് മാറ്റങ്ങൾ വരുത്തുന്നതെന്നും പരിഷ്‌കരണങ്ങളുടെ വിശദാംശങ്ങളും അറിയാനാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA