SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി എസ്.ഹരിഗോപാൽ ചുമതലയേറ്റു

new-admini

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി എസ്. ഹരിഗോപാൽ ചുമതലയേറ്റു. പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി, മ്യൂസിയം ആൻഡ് മൃഗശാല ഡയറക്ടറേറ്റിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായും സേവനമനുഷ്ഠിക്കുകയായിരുന്നു. ഒരു വർഷത്തെ ഡെപ്യൂട്ടേഷനിലാണ് നിയമനം. താത്കാലിക ചുമതല വഹിച്ചിരുന്ന തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനിൽ നിന്ന് ഇന്നലെ രാവിലെ 8.30ന് ദേവസ്വം കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്ററുടെ ചേമ്പറിൽ വച്ചാണ് ചുമതല ഏറ്റെടുത്തത്. ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, എം. യു. ഷിനിജ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഹരിഗോപാൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA