
തിരുവനന്തപുരം: പട്ടികജാതി ഭവന നിർമാണ പദ്ധതി ലൈഫ് മിഷനുമായി കൂട്ടിക്കുഴയ്ക്കില്ലെന്ന് മന്ത്രി കെ.എ.തുളസി. എസ്.സി-എസ്.ടി. എയ്ഡഡ് കോളേജ് മാനേജ്‌മെന്റ് കൺസോർഷ്യത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
മന്ത്രി.
പട്ടികജാതി ഭവന പദ്ധതി കഴിഞ്ഞ സർക്കാർ ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയതു മൂലം തുക ലാപ്സായി. ഇപ്പോൾ പട്ടികജാതി വിഭാഗത്തിന് വീട് വയ്ക്കാനുള്ള സഹായവും സൗകര്യവും നൽകും. 1000 ലേറെ വീടുകൾ നിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികളുടെ മുടങ്ങിക്കിടന്ന ഇ ഗ്രാന്റ് നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
കൺസോർഷ്യം പ്രസിഡന്റ് പ്രൊഫ.കെ.മുരളി അദ്ധ്യക്ഷനായി. പ്രൊഫ.ബി.കെ.ഗിരിജാ ദേവി, കെ.കെ.സുരേഷ്, കേരള യൂണി. സിൻഡിക്കേറ്റംഗം ഡോ.അനിൽകുമാർ, കൺസോർഷ്യം ഭാരവാഹികളായ വി.കെ.ഹരിദാസൻ, കെ.ഡി. സേതുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |