SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.35 AM IST

മാസപ്പടിക്കേസിൽ തൊട്ടും തൊടാതെയും സർക്കാർ

gvf

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ പ്രതിപക്ഷത്തിരുന്ന് പിണറായി സർക്കാരിനെ തലങ്ങും വിലങ്ങും വെട്ടിയ യു.ഡി.എഫ്, അധികാരത്തിലെത്തിയപ്പോൾ ആശയക്കുഴപ്പത്തിൽ.മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് എസ്.ഐ.ടി അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് പലവട്ടം ആലോചിച്ചും നിയമോപദേശപ്രകാരവുമാണ്. സാമ്പത്തിക അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണമാണ് പ്രഖ്യാപിക്കേണ്ടത്. എ ഇ.ഡി, ഡി.ജി.പിക്ക് നൽകിയ കത്തിൽ ക്രൈം കേസാക്കണമെന്ന് പരാമർശിച്ചത് പിടിവള്ളിയാക്കിയാണ് സർക്കാരിന്റെ നീക്കം.

ഇടത് ഭരണകാലത്ത് രക്ഷാപ്രവർത്തനമെന്ന പേരിൽ ഇപ്പോഴത്തെ ആലപ്പുഴ എം.എൽ.എ എ.ഡി തോമസിനെയുൾപ്പെടെ പൊലീസ് മർദ്ദിച്ച സംഭവത്തിലും, മെസി വിവാദത്തിലും സർക്കാർ വേഗത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ആ ഉത്സാഹം മാസപ്പടിക്കേസിൽ കാട്ടുന്നുണ്ടോയെന്ന് സംശയം . സി.എം.ആർ.എല്ലിന്റെ മാസപ്പടി കുറിമാനത്തിൽ ഇപ്പോഴത്തെ ഭരണപക്ഷത്തെ ചിലരുടെ പേരുമുണ്ടെന്നാണ് പ്രചരണം. സി.എം.ആർ.എൽ ചീഫ് ഫിനാൻസ് മാനേജർ ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിക്കാനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണം കടുപ്പിച്ചാൽ അത് തിരിഞ്ഞ് കൊത്തുമോയെന്നാണ് സർക്കാരിൻ്റെ ആശങ്ക . വിജിലൻസ് അന്വേഷിച്ചാൽ എഫ്.ഐ.ആർ ഇട്ട് മുന്നോട്ടു പോകും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആ വേഗം ഉണ്ടാവണമെന്നില്ല. ഇ.ഡിയുടെ കത്തിൽ നടപടിയെടുത്തെന്ന് പറയാം. ഇ.ഡിക്ക് അങ്ങനെയങ്ങു വഴങ്ങിയില്ലെന്നും വരുത്താം.

ആത്മവിശ്വാസത്തിൽ

സി.പി.എം

ഒന്നും സംഭവിക്കാനില്ലെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സി.പി.എമ്മിൽ ഉടലെടുത്ത പടലപ്പിണക്കത്തിൽ പിണറായിക്ക് ക്ഷീണമുണ്ടായേക്കുമെന്ന രാഷ്ട്രീയ കേന്ദ്രങ്ങളുടെ കണക്കും പിഴച്ചു. പാർട്ടി പിണറായിക്ക് പിന്നിൽ ശക്തമായി നിലയുറപ്പിക്കുമെന്ന സുചനയാണ് സംസ്ഥാന സെക്രട്ടറി നൽകിയത്. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ,സി.പി.എം നേതാക്കളെ രാഷ്ട്രീയ വേട്ടയ്ക്ക് വിട്ടുകൊടുക്കില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെ പ്രഖ്യാപനവും തുടർ നടപടികളും പോകുന്ന ദിശയിൽ നിന്നറിയാം യഥാർത്ഥ ഉള്ളിലിരിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA