
കൊച്ചി: സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദ്ദേശിച്ച സർക്കാർ ഉത്തരവും തുടർന്ന് രജിസ്റ്റർ ചെയ്ത കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു. പി.എസ്.സി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്നാണ് വാദം.
ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കുറ്റകൃത്യത്തിന്റെ വിശദാംശം വ്യക്തമാക്കിയിട്ടില്ല. ചില ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെ പോയത് ബോധപൂർവമല്ല. ഈ വീഴ്ച പി.എസ്.സി തന്നെ പരിഹരിച്ചിട്ടുണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതിനെ തുടർന്നാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |