SignIn
Kerala Kaumudi Online
Saturday, 24 October 2026 1.30 AM IST

എസ്.എം.എ ; ഇന്ത്യൻ മരുന്ന് തന്നെ നൽകും, ക്രമക്കേടുകൾ  വിജിലൻസ് അന്വേഷിക്കും

aa

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതർക്ക് ഇന്ത്യൻ കമ്പനിയുടെ വില കുറഞ്ഞ മരുന്ന് തന്നെ നൽകുമെന്നും, വിദേശ കമ്പനികളുടെ വില കൂടിയ മരുന്നുകൾ വാങ്ങില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സാങ്കേതിക പരിശോധന കഴിഞ്ഞ ഗുണനിലവാരമുള്ള മരുന്നാണ് കുട്ടികൾക്ക് നൽകിയത്. ചില സ്വകാര്യ വാർത്താ ചാനലുകളാണ് ആശങ്ക പടർത്തിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളാണ്. കഴിഞ്ഞ 10 വർഷം മരുന്നുകൾ വാങ്ങിയതിൽ കോടികളുടെ അഴിമതിയാണ് നടന്നത്. ഇതടക്കമുള്ള ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കും. മെഡിക്കൽ സർവീസ് കോർപ്പറേഷന് കണ്ണൂർ ആസ്ഥാനമായ ടോറസ് കമ്പനി മരുന്നു വിതരണം ചെയ്തതും അന്വേഷിക്കും. ആരാണ് കമ്പനിയുടെ എം.ഡിയെന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.

സി.പി.എം

1.5 കോടി വാങ്ങി

എസ്.എം.എ രോഗബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് ക്ലിനിക്കൽ ട്രയലെന്നെഴുതിയ മരുന്നുകൾ തിരിച്ചെടുത്തത്. 5.25 ലക്ഷം രൂപ വിലയുള്ള മരുന്ന് നൽകിയിരുന്ന വിദേശ കമ്പനിക്ക് 50 കോടി രൂപ നൽകാനുണ്ട്. ജനറിക് മരുന്നുകൾ നൽകാനുള്ള തീരുമാനം കൈക്കൊണ്ടത് എൽ.ഡി.എഫ് സർക്കാരാണ്. നാറ്റ്കോ കമ്പനി സി.പി.എമ്മിന് തിരഞ്ഞെടുപ്പ് ഫണ്ടായി 2023- 24ൽ ഒരു കോടി രൂപയും 2024- 25ൽ 50 ലക്ഷം രൂപയും നൽകി. നാറ്റ്കോ കമ്പനി അധികൃതർ തന്നെ വന്നു കണ്ടത് സത്യമാണ്. എസ്.എ.ടി ആശുപത്രി വാർഡ് നവീകരണത്തിന് കമ്പനിയുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ആശുപത്രി സൂപ്രണ്ട് 2026 മാർച്ച് 25ന് ആവശ്യപ്പെട്ടിരുന്നു. അതിൽ 25 ലക്ഷം രൂപ ആശുപത്രി ഫണ്ടിൽ നൽകിയ സർട്ടിഫിക്കറ്റ് വാങ്ങാനാണ് അവർ വന്നത്.

സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത മൂന്ന് മുൻ മന്ത്രിമാരാണ് ഒരുമിച്ചിരുന്ന് തനിക്കെതിരെ പറഞ്ഞത്. മൂന്നു പേരും സ്വന്തം പാർട്ടിക്കാർ എക്‌സ്‌പെയറിയെന്ന് പറഞ്ഞ് തള്ളിയതാണ്. തനിക്കെതിരെ അവർ ഒന്നിച്ചു വന്നതിൽ സന്തോഷമുണ്ട്. വനിതകളോട് ബഹുമാനമുള്ളതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA