തിരുവനന്തപുരം: ഫോട്ടോഗ്രാഫറും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ മകനുമായി റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശനം കേരളത്തിൽ സംഘടിപ്പിക്കാമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. റെയ്ഹാൻ പകർത്തിയ ജന്തർ മന്ദറിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
റെയ്ഹാൻ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' പ്രദർശനം പൂർണരൂപത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒഴിവാക്കലുകളൊന്നും ഉണ്ടാകില്ലെന്നും റെയ്ഹാൻ വദ്രയെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്തുകൊണ്ട് എക്സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്റെ സോളോ എക്സിബിഷനായ ' നോ ഐഡിയ ഈസ് ഫൈനലി'ൽ ഡൽഹിയിലെ ജന്തർമന്ദറിലെ പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ ബിക്കാനർ ഹൗസ് അധികൃതർ നീക്കിയെന്ന് റെയ്ഹാൻ വെളിപ്പെടുത്തിയത്. ചിത്രങ്ങൾ നീക്കംചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായും റെയ്ഹാൻ പറഞ്ഞിരുന്നു.
Kerala Chief Minister V. D. Satheesan has offered to host a photography exhibition in Kerala featuring the works of Raihan Vadra, son of Congress MP Priyanka Gandhi. The offer comes amid controversy over the removal of Raihan’s photographs of protests at Jantar Mantar. Satheesan shared the proposal in a post on X.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |