SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 AM IST

സിവിൽ എക്‌സൈസ് ഓഫീസർ എൻഡ്യൂറൻസ് ടെസ്റ്റ്

a

 ഇടുക്കി ജില്ലയിൽ എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 564/2025, 565/2025) തസ്തികകളിലേക്ക് 28, 29 തീയതികളിൽ രാവിലെ 5 മുതൽ കോട്ടയം കരിമ്പനത്ത് ബ്രിഡ്ജിലും (സെന്റ് സെബാസ്റ്റ്യൻ ക്നാനായ കാതോലിക് ചർച്ച് ഗ്രൗണ്ടിന് സമീപം), വനിതാ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 247/2025-മുസ്ലീം) തസ്തികയിലേക്ക് 28, 29 തീയതികളിൽ രാവിലെ 5 മുതൽ കൊല്ലം മഹാത്മാഗാന്ധി പാർക്ക് ബീച്ച് റോഡിലുമായി എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

അഭിമുഖം

 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കന്നഡ ( 711/2025) തസ്തികയിലേക്ക് 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലാസ്റ്റിക് പ്രോസസ്സിംഗ് ഓപ്പറേറ്റർ) ( 647/2023) തസ്തികയിലേക്ക് 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന

 തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്ത ഭടൻമാർ മാത്രം) (785/2025) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 28, 29 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തിരുവനന്തപുരം ജില്ലയിൽ തദ്ദേശ സ്വയം ഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആന്റ് കൾച്ചറൽ അസിസ്റ്റന്റ് (562/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 29 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ. എം. ആർ പരീക്ഷ

 കേരളാ പോലീസ് സർവീസസിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്. ബി. സി. ഐ. ഡി) ( 017/2025) തസ്തികയിലേക്ക് 28 ന് രാവിലെ 7 മുതൽ 08.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

 കൊല്ലം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ( 571/2025-നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് 31 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.20 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA