SignIn
Kerala Kaumudi Online
Wednesday, 26 August 2026 12.56 AM IST

ഓണം സാഹോദര്യത്തിന്റെ സന്ദേശം: പിണറായി വിജയൻ  

d

തിരുവനന്തപുരം: സമൃദ്ധിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഓണം പകരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം മലയാളി മനസുകളെ ഒരുമിപ്പിക്കുന്ന ആഘോഷമാണിത്. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ. നാടിന്റെ പുരോഗതിയിൽ എല്ലാവർക്കും തുല്യമായ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നമുക്ക് മുന്നേറാം. കേരളത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകൾക്ക് ഈ ഓണം തുടക്കമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA