SignIn
Kerala Kaumudi Online
Sunday, 25 October 2026 4.43 AM IST

ഗുരുവായൂരിൽ ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണം : ഹൈക്കോടതി

e

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദേവസ്വം മുന്നോട്ടുവയ്‌ക്കുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ ഇതിന് പരിഹാരമാകില്ല. ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയർ ദാതാക്കളെ കണ്ടെത്താൻ ദേവസ്വം നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

അക്കൗണ്ടിംഗ്, സ്വത്ത് വിവരങ്ങൾ, ഭൂമി രേഖകൾ, ഓഡിറ്റർമാർക്കുള്ള തത്സമയ പരിശോധനാ സൗകര്യം, ജീവനക്കാരുടെ വേതനം, നിർമ്മാണ പ്രവർത്തനങ്ങൾ, വഴിപാടുകൾ, ഓൺലൈൻ ബുക്കിംഗ് തുടങ്ങിയവ ഏകോപിപ്പിക്കുന്ന സമഗ്രമായ സംവിധാനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. സ്വർണത്തിന്റെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും പരിശോധന 2006-2007 കാലയളവിന് ശേഷം നടന്നിട്ടില്ല. നിലവിലുള്ള പരിശോധനയുടെ സമയപരിധി വ്യക്തമാക്കണം. 2023-24, 2024-25, 2025-26 വർഷങ്ങളിലെ അക്കൗണ്ടുകൾ ഓഡിറ്റിനായി ലഭ്യമാക്കിയിട്ടില്ലെന്നും 2,048 ഓഡിറ്റ് ചോദ്യങ്ങൾ തീർപ്പാക്കാതെയുണ്ടെന്നും കോടതി വ്യക്തമാക്കി.

ദേവസ്വം മിനിറ്റ്സുകൾ ഓഡിറ്റ് വിഭാഗത്തിന് കൈമാറണമെന്ന മുൻ ഉത്തരവ് പാലിക്കാത്തതിൽ അഡ്മിനിസ്ട്രേറ്റർക്ക് കോടതി മുന്നറിയിപ്പ് നൽകി. നിർദ്ദേശം കർശനമായി പാലിക്കണം. നിലവിലെ ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ കെ.പി. സജിത്തിന്റെ സേവന കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിനൽകാൻ സി.എ.ജിക്ക് കോടതി നിർദ്ദേശം നൽകി. വിഷയം നവംബർ 11ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA