SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

സി.ഐ.ടി.യു നേതാവ് കെ.പി.സഹദേവന് വിട

sahadevan

വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ പയ്യാമ്പലത്ത് സംസ്കാരം

കണ്ണൂർ : സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും മുതിർന്ന സി.പി.എം നേതാവുമായിരുന്ന കെ.പി.സഹദേവന് വിട നൽകി ജന സഞ്ചയം. പൊതുദർശനത്തിനു വച്ച എ.കെ.ജി ആശുപത്രിയിലും കക്കാട് തുളിച്ചേരിയിലെ വീട്ടിലും അഴീക്കോടൻ മന്ദിരത്തിലും ആളുകൾ ഒഴുകിയെത്തി. കോർജാൻ സ്കൂളിന് സമീപത്തെ വീട്ടിലും സി.പി എം , സി.ഐ.ടി.യു ജില്ല കമ്മിറ്റി ഓഫീസുകളിലും പൊതു ദർശനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.ഐ.ടി യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം,സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, മേയർ അഡ്വ.പി. ഇന്ദിര, എം.എൽ.എ മാരായ വി.കെ.സനോജ്, കെ.വി.സുമേഷ്, കാരായി രാജൻ, ടി.ഒ.മോഹനൻ , സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ജയരാജൻ, പി.ജയരാജൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്,ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്,​ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി.രാജേഷ്, എ.എൻ. ഷംസീർ, എം.പ്രകാശൻ, എൻ.ചന്ദ്രൻ, എൻ.സുകന്യ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.ആദര സൂചകമായി

കണ്ണൂർ പഴയ നഗരസഭ പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA