തിരുവനന്തപുരം: സംസ്ഥാനത്തെ കമ്മി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി നൽകാനാവില്ലെന്ന് കേന്ദ്രം. ഗ്രിഡിൽ നിന്ന് നിലവിൽ 1,600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതിൽ കൂടുതൽ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നൽകി. ഇനിയും കൂടുതൽ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ കമ്മി നേരിടുന്നുണ്ട്. പുറമെ വിൻഡ് എനർജി ഉത്പാദനത്തിൽ 5,000 മെഗാവാട്ടിന്റെ കുറവുണ്ടായി. കൽക്കരിയുടെ കടുത്ത ക്ഷാമം മൂലം താപനിലയങ്ങൾ ഉത്പാദന പ്രതിസന്ധിയിലാണ്. വൈദ്യുതിയുടെ തത്സമയ ലഭ്യതാ ആശ്രയമായ ഓപ്പൺ എക്സ്‌ചേഞ്ചിലും വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ്. മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നേരിട്ട് പോയി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല.
മദ്ധ്യപ്രദേശിൽ നിന്ന് സ്വാപ് കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് ലഭ്യമാക്കിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അതും കിട്ടുന്നില്ല. ഇതിന് പുറമേ ഇന്നലെ കെ.എസ്.ഇ.ബി.ക്ക് കിട്ടിക്കൊണ്ടിരുന്ന കരാർ വൈദ്യുതിയിൽ 270 മെഗാവാട്ട് കൂടി ഇന്നലെ മുതൽ കിട്ടുന്നില്ല. ഉപഭോഗം കുറച്ചാൽ മാത്രമാണ് പവർകട്ട് ഒഴിവാക്കാനാകുക. കഴിഞ്ഞ വർഷം ഇതേ കാലയളവിലുള്ളതിനെക്കാൾ 1,200 മെഗാവാട്ടോളം കൂടുതലാണ് ഇത്തവണത്തെ വൈദ്യുതി ഉപഭോഗം.
The Centre has said that it cannot provide additional electricity to address Kerala’s power shortage. Kerala currently receives around 1,600 MW from the national grid and has been seeking more. The Centre has provided an additional 50 MW but has warned the state against seeking further increases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |