SignIn
Kerala Kaumudi Online
Saturday, 24 October 2026 1.31 AM IST

വ്യാഴാഴ്ച റെക്കാഡ് വരുമാനം നേടി കെ.എസ്.ആർ.ടി.സി

READ ENGLISH VERSION
aa

തിരുവനന്തപുരം: ഇക്കഴിഞ്ഞ വ്യാഴാഴ്ച ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് നേട്ടം. 10.64 കോടി. കഴിഞ്ഞ വർഷം പൂജാ അവധിക്ക് ശേഷമുള്ള സമാന ദിനത്തിൽ ലഭിച്ചത് 9.41 കോടി. ഇക്കുറി 1.23 കോടിയുടെ വർദ്ധന. വ്യാഴാഴ്ച 30.61 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചത്. 4,612 ബസുകൾ ഉപയോഗിച്ച് 16.02 ലക്ഷം കിലോമീറ്റർ സർവീസ് നടത്തി. ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി വരുമാനം കഴിഞ്ഞ വർഷത്തെ 58.80 രൂപയിൽ നിന്ന് 66.44 ആയി ഉയർന്നു. ഒരു ബസിൽ നിന്നുള്ള ശരാശരി വരുമാനം 20,094 രൂപയിൽ നിന്ന് 23,215 രൂപയായി വർദ്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA