SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.57 PM IST

മിനി  കൂപ്പർ  അപകടം:   സുഹൈലിന് ഈജന്മം ഇനി വാഹനമോടിക്കാൻ പറ്റുമോ?

READ ENGLISH VERSION
suhail-
അപകടത്തിൽ തകർന്ന് കാർ, സുഹൈൽ

കൊച്ചി:മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈലിനെതിരെ കടുത്ത വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് സുഹൈൽ വാഹനമോടിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.120 കിലോമീറ്ററിലധികം വേഗത്തിലാണ് അപകടമുണ്ടാകുമ്പോൾ താൻ കാറോടിച്ചതെന്ന് സുഹൈൽ പൊലീസിന് മൊഴിനൽകിയിരുന്നു. അപകടസമയത്തെ വേഗത പരിശോധിക്കുന്നതിനുള്ള നടപടികൾ കാറിന്റെ നിർമാതാക്കൾ ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ട പരിശോധന നടത്തിക്കഴിഞ്ഞു. കോടതിയുടെ അനുമതിയോടെ ഇനിയും കൂടുതൽ പരിശോധനയുണ്ടാകും. അതിലാവും അപകടസമയത്തെ വേഗത എത്രയെന്ന് വ്യക്തമാകുക. ഇത് രേഖയാക്കി അവർ അധികൃതർക്ക് നൽകും.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പൊലീസ് സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും മോട്ടോർവാഹനവകുപ്പിന്റെ നടപടി. ലൈസൻസ് റദ്ദാക്കുന്നതിന്റെ ആദ്യപടി കാരണം കാണിക്കൽ നോട്ടീസ് നൽകുകയാണ്. റദ്ദാക്കുന്നതിന് മുമ്പ് ഉടമയ്ക്ക് വിശദീകരണം നൽകാനുള്ള അവസരമാണിത്. ഈ വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയിലേക്ക് മോട്ടോർവാഹന വകുപ്പിന് കടക്കാനാവും. ഇതനുസരിച്ച് ആർടിഒ ലൈസൻസ് റദ്ദാക്കിയാൽ അതിനെതിരെ മുപ്പതുദിവസത്തിനുള്ളിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അപ്പീൽ നൽകാം. ആ അപ്പീലും തള്ളിയാൽ ലൈസൻസ് ഉടമയ്ക്ക് കോടതിയെ സമീപിക്കാം. അത്തരത്തിൽ റദ്ദാക്കിയ ലൈസൻസ് ഇത്തരത്തിൽ പുനഃസ്ഥാപിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കോടതി നിർദ്ദേശിക്കുന്ന രീതിയിലായിരിക്കും തുടർന്ന് ലൈസൻസ് നൽകുന്നത്.

മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് വാഹനമോടിച്ചു എന്ന് തെളിഞ്ഞാൽ ആദ്യത്തെ തവണ ലൈസൻസ് സസ്പെൻഡുചെയ്യപ്പെടാം. ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാം. സുഹൈലിന്റെ കേസിൽ രക്തപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ സ്വീകരിക്കുക. ചെയ്ത കുറ്റത്തിന്റെ വ്യാപ്തിയും പരിശോധിക്കും.

തുർടച്ചയായി അമിതവേഗതയ്ക്ക് പിടിക്കപ്പെടുക, അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അപകടമുണ്ടാക്കി നിറുത്താതെ പോവുക തുടങ്ങിയവയ്ക്കും ലൈൻസ് റദ്ദാക്കാൻ സാദ്ധ്യതയുണ്ട്.

English Summary

Suhail, the primary accused in a Mini Cooper accident, faces severe police charges for allegedly driving over 120 km/h, endangering lives. His license is likely to be revoked, pending investigations into the car's speed and blood test reports. The Motor Vehicles Department will act based on police findings, following due process including a show-cause notice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINI COOPER ACCIDENT SUHAIL, SUHAIL DRIVING LICENSE, NEDUMBASSERY ACCIDENT CASE, മിനി കൂപ്പർ അപകടം, സുഹൈൽ ഡ്രൈവിങ് ലൈസൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA