
തിരുവനന്തപുരം: വഴി തടഞ്ഞുള്ള സമര രീതി വേണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായത്തോട് താൻ പൂർണമായും യോജിക്കുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം.ഹസൻ . സംസ്ഥാന സർക്കാർ ഇതിനായി നിയമം കൊണ്ടു വരണമെന്നും കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ ഹസ്സൻ പറഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ പരിപാടിക്കെത്തിയ വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ തടഞ്ഞ കാര്യം പരാമർശിച്ചപ്പോഴാണ് ,വഴി തടയൽ സമര രീതി ഉപേക്ഷിച്ച് രാഷ്ട്രീയ പാർട്ടികൾ വികസന കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞത് . യുവമോർച്ച പ്രവർത്തകർ ഒരു മന്ത്രിയെ വാഹനത്തിൽ നിന്ന് ഇറക്കി വിട്ടതിനെയും അദ്ദേഹം പരോക്ഷമായി വിമർശിച്ചിരുന്നു. ഹർത്താലിനെതിരെ തന്റെ നേതൃത്വത്തിൽ നടത്തിയ സമരം നിയമമായതോടെ ,ഇപ്പോൾ അത്തരം സമരങ്ങൾ നടത്താൻ മുതിരുന്നവർ രണ്ടു വട്ടം ആലോചിക്കുമെന്ന് ഹസ്സൻ ചൂണ്ടിക്കാട്ടി.ഹർത്താലിൽ അക്രമങ്ങളുണ്ടായാൽ നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കുമെന്നതിനാലാണിത്.
സെക്രട്ടേറിയറ്റ് പടിക്കലും
സമരം വേണ്ട
സെക്രട്ടേറിയറ്റിനു മുന്നിലെ സമര രീതിയും ഉപേക്ഷിക്കണമെന്ന് ഹസ്സൻ പറഞ്ഞു. ഇതിനായി ഉപവാസ സമരം നടത്തിയിരുന്നു.ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരങ്ങളുടെ കാലം കഴിഞ്ഞു. പുത്തരിക്കണ്ടം സമര വേദിയാക്കാൻ. വി.ഡി.സതീശൻ സർക്കാർ മുൻകൈയെടുക്കണം.വഴി തടഞ്ഞുള്ള സമരം അപരിഷ്കൃതമായി മാറിയെന്നും .ഹസ്സൻ കൂട്ടിച്ചേർത്തു.
(അഭിമുഖത്തിന്റെ പൂർണരൂപം കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |