SignIn
Kerala Kaumudi Online
Monday, 26 October 2026 2.41 AM IST

 തീതുപ്പും വാഹനങ്ങളുമായി മോട്ടോർ ഷോ: പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

1

തിരൂർ: മോട്ടോർ ഷോയിൽ പങ്കെടുത്ത 18 തീതുപ്പും വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. കല്പകഞ്ചേരി കുറുക്കോളിൽ സ്വകാര്യ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. 40 വാഹനങ്ങൾ പങ്കെടുത്തു. ഓപ്പറേഷൻ തൂഫാന്റെ പ്രചാരണത്തിനായി വൈലത്തൂരിലെ യുവകൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. നിയമവിരുദ്ധ മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങളാണ് ഷോയിൽ കൂടുതലും അണിനിരന്നത്. 15 ആഡംബര വാഹനങ്ങൾ അന്യസംസ്ഥാന രജിസ്‌ട്രേഷനുണ്ടായിരുന്നു. മറ്റു ചിലതിന് നമ്പറുണ്ടായിരുന്നില്ല. പത്തിലധികം കാറുകൾക്ക് പുക പരിശോധനാ സർട്ടിഫിക്കറ്റുമില്ലായിരുന്നു. ഓഡിറ്റോറിയത്തിൽ നടത്തേണ്ട പരിപാടി റോഡിലാക്കിയതിന് എതിരെ നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്. കൂടുതൽ വാഹനങ്ങൾക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ തൂഫാന്റെ പ്രചാരണത്തിനായുള്ള മോട്ടോർ വാഹന പ്രദർശനം ഉദ്ഘാടനം ചെയ്യാനാണ് പോയതെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. നിയമലംഘനം നടന്നെങ്കിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA