
പെരിന്തൽമണ്ണ: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്നുരാവിലെ 10ന് തിരൂർക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തോടെയാണ് സമസ്തയുടെ ജനറൽ സെക്രട്ടറിയായത്. കാസർകോട് ഉൾപ്പെടെ നിരവധി മഹല്ലുകളുടെ ഖാസിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ പേഴ്സണൽ ലോ ബോർഡ്, മുസ്ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവായിരുന്നു.
1945ൽ മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയിൽ തിരൂർക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായാണ് ജനനം. മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
ഭാര്യമാർ: ഫാത്തിമ, നഫീസ. മക്കൾ: മൂസ ഫൈസി, അബൂബക്കർ ഫൈസി, ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്സ. മരുമക്കൾ: അബ്ദുസലാം ഫൈസി, സലാം ദാരിമി, അബ്ദുറഹ്മാൻ ദാരിമി, ലിയാഉദ്ധീൻ ഫൈസി, ഹബീബുള്ള ഫൈസി, സകിയ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |