SignIn
Kerala Kaumudi Online
Friday, 23 October 2026 3.40 PM IST

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

READ ENGLISH VERSION
pp-divya
പി പി ദിവ്യ

കണ്ണൂർ: സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്ററില്ലാതെ കാർട്ടൺ ഇന്ത്യാ കമ്പനിക്ക് നിർമ്മാണക്കരാർ നൽകിയെന്നാണ് ദിവ്യയ്‌ക്കെതിരെയുള്ള ആരോപണം.

കെഎസ്‌യു ഉപാദ്ധ്യക്ഷൻ മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ മുൻ സെക്രട്ടറിയായ അബ്‌ദുൾ ലത്തീഫിനെതിരെയും അന്വേഷണം നടക്കും. മുൻ സർക്കാരിന്റെ കാലത്ത് ദിവ്യയ്‌ക്കെതിരെയുള്ള അന്വേഷണത്തിന് വിജലൻസ് ഡയറക്‌ടറേറ്റ് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നാലെ വിജിലൻസ് ഡയറക്‌ടറായിരുന്ന യോഗേഷ് ഗുപ്‌തയെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്‌തു.

English Summary

The Kerala government has ordered a Vigilance probe into alleged tender irregularities involving PP Divya during her tenure as Kannur District Panchayat president.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PP DIVYA, VIGILENCE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA