SignIn
Kerala Kaumudi Online
Saturday, 24 October 2026 1.30 AM IST

സമ്പന്ന കുമാരന്റെ മിനികൂപ്പർ പാഞ്ഞത് 160 കി.മി വേഗത്തിൽ

aa

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ മദ്യ ലഹരിയിൽ മിനി കൂപ്പർ ഓടിച്ച് മൂന്ന് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുഹൈൽ സജീവ് കാറിന്റെ വേഗത്തെക്കുറിച്ച് പൊലീസിന് നൽകിയ മൊഴി കളവാണെന്ന് തെളിഞ്ഞു. അപകട സമയത്ത് വാഹനം 160 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 120

കിലോമീറ്ററെന്നാണ് സുഹൈൽ തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്.

അപകടത്തിന് തൊട്ടു മുമ്പ്, സുഹൈൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നത് കാറിലുണ്ടായിരുന്നവർ സ്‌നാപ്ചാറ്റിൽ ചിത്രീകരിച്ചിരുന്നു. സ്പീഡോമീറ്ററിൽ 160 കി.മീ വേഗത രേഖപ്പെടുത്തിയ ഈ ദൃശ്യങ്ങൾ കേസിൽ പ്രധാന തെളിവാകും. റോഡിലെ അര കിലോമീറ്റർ ദൂരം 11 സെക്കൻഡിലാണ് വാഹനം പിന്നിട്ടതെന്ന് സി.സി ടിവി പരിശോധനയിൽ വ്യക്തമായി. അപകടത്തിന് മുമ്പ് സുഹൈൽ ഇതേ സ്ഥലത്തു കൂടി രണ്ടു തവണ

വാഹനമോടിച്ചു. വേഗത സംബന്ധിച്ച കൂടുതൽ ശാസ്ത്രീയ വിവരങ്ങൾക്കായി കാറിന്റെ ഡേറ്റ റെക്കാഡർ (ഇ.ഡി.ആർ) ജർമ്മനിയിലെ ബി.എം.ഡബ്ലിയു ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.

മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുപ്പ് പൂർത്തിയാകുന്ന മുറയ്‌ക്ക് കുറ്റപത്രം സമർപ്പിക്കും. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട്, അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി. അഡ്വ. എസ്. ജോൺ റാൽഫിന്റെ പേരും നിർദ്ദേശിച്ചു.

പ്രതികളായ സുഹൈൽ സജീവ്, നിനവ്, എസ്. ജോയൽ ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഈ മാസം 11ന് പുലർച്ചെയാണ് മിനി കൂപ്പറിടിച്ച് സ്‌കൂട്ടർ യാത്രികരായ ദേവിക, ഗോപിക, ഇയാസ് എന്നിവർ മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA