SignIn
Kerala Kaumudi Online
Wednesday, 28 October 2026 3.41 AM IST

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി

sreedevi-84

കൊച്ചി: കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിഅമ്മയുടെയും മകളും പ്രശസ്ത നർത്തകിയുമായ എറണാകുളം വാരിയം റോഡ് ശ്രേയസിൽ ശ്രീദേവി രാജൻ (84, റിട്ട. മലയാളം അദ്ധ്യാപിക, കൊച്ചിൻ റിഫൈനറി സ്‌കൂൾ) നിര്യാതയായി. 2024ലെ കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ജേതാവാണ്. വാരിയം റോഡ് നൃത്തക്ഷേത്ര ഡയറക്‌ടറായിരുന്നു. ഭർത്താവ്: പരേതനായ അഡ്വ. ടി.ആർ. രാജപ്പൻ. മക്കൾ: നർത്തകിമാരായ സ്മിത രാജൻ (യു.എസ്.എ), സന്ധ്യാ രാജൻ. മരുമക്കൾ: ജ്യോതിസ് ബാലസുബ്രഹ്മണ്യം (യു.എസ്.എ), അഡ്വ. എസ്. രാജ്മോഹൻ. സംസ്കാരം ഇന്ന് രാവിലെ 10.30ന് രവിപുരം ശ്മശാനത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA