SignIn
Kerala Kaumudi Online
Monday, 12 October 2026 1.40 PM IST

നിയമന വിവാദം: കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു

READ ENGLISH VERSION
brm-shefeer
ബി ആർ എം ഷഫീർ

തിരുവനന്തപുരം: സീമാറ്റിൽ ബന്ധു നിയമന വിവാദത്തിന് പിന്നാലെ റിസർച്ച് ഓഫീസർ തസ്‌തികയിൽ നിന്ന് രാജി വച്ച് ഷാനി ഷഫീർ. കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യയാണ് ഷാനി. വെള്ളിയാഴ്‌ചയാണ് ഇവർ രാജി സമർപ്പിച്ചത്. ഗവേഷണം പൂർത്തിയാക്കുന്നതിനായാണ് രാജിയെന്നാണ് ഇവർ വിശദീകരണം നൽകിയിരിക്കുന്നത്.

നിയമനത്തിനെതിരെ സീമാറ്റിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെയടക്കം പ്രതിഷേധം നടന്നിരുന്നു. പൊലീസിൽ സ്ഥലംമാറ്റം ചോദിച്ച അളിയനോട് പോയി പണിനോക്കാൻ പറഞ്ഞു എന്ന് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയയുടൻ ഒരു പരിപാടിയിലെ പ്രസംഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറിയായ ബിആർഎം ഷഫീർ പ്രസംഗിച്ചിരുന്നു. ഇതിനിടെയാണ് ഭാര്യയ്‌ക്ക് സീമാറ്റിൽ താൽക്കാലിക ജോലി തരപ്പെടുത്തിയ വിവാദമുണ്ടായത്.

യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു നിയമനമെന്നാണ് സീമാറ്റിൽ നിന്നും ഇതെക്കുറിച്ച് വന്ന പ്രതികരണം. അതേസമയം സീമാറ്റിൽ മുൻ ഇടത് സർക്കാർ നിയമിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കളടക്കം ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. അദ്ധ്യാപക പരിശീലനത്തിനായി ഇതിനിടെ യുഡിഎഫ് സർക്കാർ കൂടുതലാളുകളെ നിയമിക്കുകയും ചെയ്‌തു.

English Summary

Shani Shafeer has resigned from her post as Research Officer at siemat following a controversy over the alleged appointment of a relative. She is the wife of Congress leader BRM Shafeer. She submitted her resignation on Friday, reportedly to complete her research.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIEMAT, BRM SHEFEER, WIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA