കൊച്ചി: മൂന്ന് ബാറുകളിൽ നിന്നായി അമിതമായി മദ്യപിച്ചശേഷം മിനി കൂപ്പർ കാറിൽ പാഞ്ഞ് യുവാവ് മൂന്നുപേരുടെ ജീവനെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. അപകടമുണ്ടാക്കിയ സുഹൈൽ സജീവിന്റെ (19) സുഹൃത്തുക്കളായ അമീൻ, ജോയൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ മറ്റൊരു സുഹൃത്തായ ആലപ്പുഴ കൊമ്മാടി പാലപ്പറമ്പിൽവീട്ടിൽ നിനവ് (22) സുഹൈലിനൊപ്പം അറസ്റ്റിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു. അമിതമായി മദ്യപിച്ചതിനൊപ്പം കാറിന്റെ അമിതവേഗം ഇവർ തടഞ്ഞില്ല എന്ന കുറ്റവും ചുമത്തും.
അപകടമുണ്ടായ ഉടൻ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിൽ ജോയലും അമീനും കടന്നു. മുൻസീറ്റിലിരുന്ന നിനവിനെയും സുഹൈലിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. മൂന്ന് ബാറുകളിൽ നിന്നായി തുടരെ മദ്യപിച്ച ശേഷമായിരുന്നു ഇവർ യാത്രചെയ്‌തിരുന്നത്. ഇതിനിടെ സുഹൈൽ സജീവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും എന്നാണ് വിവരം. ഇന്നലെ നെടുമ്പാശേരിയിൽ വിമാനത്താവളത്തിനടുത്ത് സുവർണോദ്യാനം ബയോളജിക്കൽ പാർക്കിന് സമീപത്തായി പുലർച്ചെ 1.40നായിരുന്നു അപകടം.
സുഹൈൽ അമിതവേഗത്തിൽ പാഞ്ഞ കാറിന്റെ സാങ്കേതിക പരിശോധന നടത്തും. അപകടസമയത്ത് എത്ര വേഗതയിലാണ് കാർ ഓടിച്ചിരുന്നത്, കാറിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ? തുടങ്ങി വിവിധ കാര്യങ്ങൾ നിർമ്മാതാക്കളായ ബിഎംഡബ്ളിയുവിന്റെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് അറിയിക്കും.
'ഇഹ ഡിസൈൻസ്' വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകനാണ് സുഹൈൽ. കാക്കനാട് രാജഗിരി കോളേജിലെ ബി.കോം വിദ്യാർത്ഥിയാണ്. സ്‌കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രികരായ മൂന്നുപേരും റോഡിൽ തലയടിച്ചു വീണ് തത്ക്ഷണം മരിച്ചു. സ്‌കൂട്ടറുമായി 100 മീറ്റർ മുന്നോട്ടു പോയ കാർ കോൺക്രീറ്റ് തിട്ട ഇടിച്ചു തകർത്താണ് നിന്നത്.
വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക (കുക്കു 21), പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകൾ ഗോപിക (22), കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് മരിച്ചത്.
മരിച്ച മൂന്നുപേരും എറണാകുളത്ത് ലോജിസ്റ്റിക്സ് കോഴ്സ് വിദ്യാർത്ഥികളാണ്. തൃക്കാക്കര സുക്കോയോ പ്രീമിയം ക്രാഫ്റ്റ്‌ഷോപ്പിൽ പാർട്ട്‌ടൈമായി ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് നെടുമ്പാശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
Two more people, Ameen and Joel, have been arrested in connection with the incident in which a 19-year-old, Suhail Sajeev, allegedly killed three people while driving a Mini Cooper after drinking heavily at three bars. The Motor Vehicles Department is reportedly preparing to take steps to cancel Suhail Sajeev’s driving licence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |