SignIn
Kerala Kaumudi Online
Monday, 12 October 2026 2.06 PM IST

'യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ  കുട്ടികൾ  ബിയർ  കുപ്പിയെറിഞ്ഞു, ഇടതുപക്ഷം  ഭരിച്ചപ്പോഴുള്ള പൊലീസ് തന്നെയാണ് ഇപ്പോഴും'

READ ENGLISH VERSION
ramesh-chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തിയ സംഭവത്തിൽ നിയമസഭയിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കുട്ടികൾ ബിയർ കുപ്പി എറിഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.

എസ്എഫ്ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയെചൊല്ലി നിയമസഭയിൽ തർക്കം ഉണ്ടായി. വി ജോയി എംഎൽഎ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചെങ്കിലും അനുമതി നിഷേധിച്ചു. ഇതിനെത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

'വിദ്യാർത്ഥികൾ അല്ല അവിടെ താമസിക്കുന്നത്. കാലങ്ങളായി അത്തരത്തിൽ അവിടെ നിരവധിപേർ താമസിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി അന്വേഷിക്കട്ടെ. പത്തുവർഷം ഇടതുപക്ഷം ഭരിച്ചപ്പോൾ ഉണ്ടായിരുന്ന പൊലീസ് തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. അല്ലാതെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസിനെ ഇറക്കിയിട്ടില്ല. ക്രമസമാധാനം പാലിക്കാൻ നിയോഗിക്കപ്പെട്ട പൊലീസുകാരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്ന രീതിയും അവരെ മർദ്ദിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല'- രമേശ് ചെന്നിത്തല പറഞ്ഞു.

യൂത്ത് കോൺഗ്രസ് മാർച്ചിന്റെ സമയത്ത് വൈദ്യുതി ഇല്ലാതായപ്പോൾ മെൻസ് ഹോസ്റ്റലിൽനിന്നും ബഹളമുണ്ടായതാണെന്നും അല്ലാതെ മറ്റൊരു പ്രകോപനവും കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അതിന്റെ പേരിലാണ് ഹോസ്റ്റലിന് നേരെ പൊലീസ് അതിക്രമം നടത്തിയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

English Summary

Kerala Home Minister Ramesh Chennithala responded to the police lathicharge at the University Men's Hostel in Thiruvananthapuram, stating that students throwing beer bottles from the hostel had triggered the incident. The issue sparked a heated debate in the Kerala Assembly over police action against SFI activists. MLA V. Joy moved an adjournment motion, but permission was denied, prompting the Opposition to boycott the Assembly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH CHENNITHALA, UNIVERSITY MENS HOSTEL, POLICE LATHICHARGE, SFI PROTEST, KERALA ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA