SignIn
Kerala Kaumudi Online
Friday, 24 July 2026 2.29 AM IST

ജൂലായ് മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നുമുതൽ

pension-

തിരുവനന്തപുരം: ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ആഗസ്റ്റ് മൂന്നിനുള്ളിൽ വിതരണം പൂർത്തിയാക്കണം. 51,10,908 ഗുണഭോക്താക്കൾക്കാണ് സാമൂഹിക സുരക്ഷാപെൻഷൻ ലഭ്യമാവുക. 941.73 കോടിയാണ് ഇതിന് അനുവദിച്ചത്. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ എന്നിവയിലെ 8,46, 456 ഗുണഭോക്താക്കൾക്കുള്ള പെൻഷനും അനുവദിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണത്തിന് 130.43 കോടിയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA