SignIn
Kerala Kaumudi Online
Monday, 07 September 2026 6.08 PM IST

പി.ആർ.എസിന്റെ മുതൽക്കൂട്ട് സൽപ്പേര്: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

1

തിരുവനന്തപുരം: പി.ആർ.എസിന്റെ മുതൽക്കൂട്ട് മികച്ച സൽപ്പേരെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പി.ആർ.എസ് ഹോസ്പിറ്റലിന്റെ 40ാ-മത് വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരും നഴ്സുമാരും മാത്രമല്ല,ആശുപത്രി ശുചിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളും അറ്റൻഡർമാരുമാണ് ആശുപത്രിയുടെ നട്ടെല്ല്. കേരളത്തിന് പുറത്തും വിദേശത്തും മലയാളികളായ ആരോഗ്യപ്രവർത്തകർ നൽകുന്ന സേവനം എടുത്തുപറയേണ്ടതാണ്.

സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പോലും പി.ആർ.എസ്,തിരുവനന്തപുരത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണെന്നാണ് രേഖപ്പെടുത്തിയത്. അതൊരു വലിയ അംഗീകാരമാണ്. 50 കിടക്കകളിൽ നിന്ന് 350ലേക്കും ഇപ്പോൾ 450ലേക്കും പി.ആർ.എസ് വളർന്നത്,ഈ ആശുപത്രി ജനങ്ങളുടെ മനസ് തൊട്ടറിഞ്ഞു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പി.ആർ.എസ് ഹോസ്പിറ്റൽ ചെയർമാൻ ആർ.മുരുഗൻ അദ്ധ്യക്ഷനായി. ഡോ. തിരുവാര്യർ, പ്രൊഫ. ആനന്ദം, ഡോ. മിഥുൻ, ഡോ .ദീപ, ഡോ. പ്രിയ എന്നിവർ പങ്കെടുത്തു. മികച്ച ആരോഗ്യപ്രവർത്തകർക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA