SignIn
Kerala Kaumudi Online
Friday, 10 July 2026 11.14 AM IST

റിസർച്ച് ഓഫീസർ പരീക്ഷയിലും ക്രമക്കേടെന്ന്  പരാതി

psc

തിരുവനന്തപുരം; ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിലും ഗുരുതര ക്രമക്കേടെന്ന് ഉദ്യോഗാർത്ഥികൾ. 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ഉത്തരം ഓപ്ഷൻ ബി ആണ്. കൊമേഴ്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിലെ 25ചോദ്യങ്ങളിൽ 16 എണ്ണത്തിനും ശരിയുത്തരം ഓപ്ഷൻ ബി തന്നെയായി. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി വേണ്ട പരീക്ഷയ്ക്ക് പ്ലസ് ടു നിലവാരം പോലും ഇല്ലായിരുന്നെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പുനഃപരീക്ഷ ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA