
കൊച്ചി: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ 2019ൽ ചെന്നൈയിലേക്ക് കടത്തി സ്വർണം കവർന്ന കേസിലെ കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു.
ദ്വാരപാലക ശില്പപ്പാളികളിലെ സ്വർണം കവർന്ന കേസിലെ അന്വേഷണം പൂർത്തിയാക്കാനുണ്ട്. 2019ലേതിന് പുറമേ 2025ലെ സംഭവത്തിലും അന്വേഷണം തുടരുകയാണ്. ഈ കേസിലും കുറ്റപത്രം വൈകരുതെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. കോടതി സ്വമേധയാ എടുത്ത ഹർജി സെപ്തംബർ 3ന് വീണ്ടും പരിഗണിക്കും. എസ്.ഐ.ടി തലവൻ എ.ഡി.ജി.പി എച്ച്.വെങ്കിടേഷ് കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജൂലായ് ആറിനാണ് ജംഷഡ്പൂർ ലബോറട്ടറിയിൽ നിന്നുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചത്. . കുറ്റപത്രം സമർപ്പിച്ചാലുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്ന് എസ്.ഐ.ടി അറിയിച്ചു.
ചെമ്പ് തെളിഞ്ഞെന്ന്
നിരീക്ഷണം
1 . തകിടുകളിലെ സ്വർണം വേർതിരിച്ചെടുത്ത രീതി, കവർന്ന അളവ്, സ്വർണ ഗുണനിലവാരം, ഘടന എന്നിവ കണ്ടെത്താൻ ലബോറട്ടറിയിലെ രാസ പരിശോധന ഉപകരിച്ചെന്ന് ഹൈക്കോടതി
2. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പിടിച്ചെടുത്ത സ്ട്രിപ്പിംഗ് സാൾട്ട് ഉപയോഗിച്ച് സ്വർണം വേർതിരിക്കാനാകുമെന്ന് തെളിഞ്ഞു.
3. പ്രതികളുടെ തട്ടിപ്പു രീതിയുടെ വ്യക്തമായ ചിത്രം രാസ പരിശോധന നൽകി.
4. സാഹചര്യത്തെളിവാകില്ല, ശാസ്ത്രീയ, ഫോറൻസിക് തെളിവുകളാകും പ്രോസിക്യൂഷന്റെ അടിസ്ഥാനം
5. പാളികളിലെ ആദ്യ സ്വർണത്തിന്റെ ഗുണനിലവാരവും അളവും, സ്മാർട്ട് ക്രിയേഷൻസിൽ പൂശുന്നതിന് ഉപയോഗിച്ചതിന്റെ അളവും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |