SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

തദ്ദേശ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം തിരുത്തിയേക്കും

thadhesam

തിരുവനന്തപുരം:മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന ആക്ഷേപമുയർന്ന തദ്ദേശ വകുപ്പിലെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് തിരുത്തിയേക്കും.ജൂലായ് 24ന് പുറത്തിറക്കിയ ഉത്തരവിൽ 264 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.ഇതിൽ 262പേരും പഞ്ചായത്ത് സെക്രട്ടറിമാരാണ്.

പരാതികൾ ഒഴിവാക്കാൻ ഓൺലൈനായാണ് വാർഷിക സ്ഥലംമാറ്റം നടത്തിയിരുന്നത്.ഈ വർഷത്തെ സ്ഥലം മാറ്റത്തിനായി കഴിഞ്ഞ വർഷം അപേക്ഷ ക്ഷണിച്ചിരുന്നു.എന്നാൽ, തുടർനടപടികളുണ്ടായില്ല.കഴിഞ്ഞ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പും, പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വന്നതോടെയാണ് സ്ഥലം മാറ്റ നടപടികൾ സ്തംഭിച്ചത്.പുതിയ സർക്കാർ വന്നശേഷം 400 പേരെ സ്ഥലം മാറ്റാൻ ജൂലായ് ഒൻപതിന് മന്ത്രി കെ.എം.ഷാജി നിർദ്ദേശിച്ചതനുസരിച്ചാണ്

264 പേരെ സ്ഥലം മാറ്റിയത് . ഇതിന് പൊതുമാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് പരാതി.

സെൻസസ് ജോലിക്ക് നിയോഗിച്ചിട്ടുളളവർക്ക് അത് കഴിഞ്ഞ് മാത്രം വിടുതൽ നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം.ഇതോടെയാണ് പരാതികളുയർന്നത്.ഭരണപക്ഷ സംഘടനാ നേതാക്കൾ നൽകിയ ലിസ്റ്റനുസരിച്ചാണ് സ്ഥലം മാറ്റം നടത്തിയതെന്നാണ് പ്രതിപക്ഷ സർവ്വീസ് സംഘടനകളുടെ ആക്ഷേപം..പരാതികൾ കൂടിയതോടെ ,രണ്ടാംഘട്ട സ്ഥലംമാറ്റ ഉത്തരവ് പുറത്തിങ്ങിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THADHESAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA