തിരുവനന്തപുരം: മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ജി. ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് തെന്നല ജി. ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മന്ത്രി സി.പി. ജോൺ,ഫൗണ്ടേഷൻ ഭാരവാഹികളായ ആർ.ചന്ദ്രശേഖരൻ,ജി. വേണുഗോപാലകുറുപ്പ്,കുമ്പളത്ത് ശങ്കരപിള്ള തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |