തിരുവനന്തപുരം: ഡൽഹിയിൽ നടന്നത് നരനായാട്ടാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് പൂർണപിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'റാഗിംഗ് വർദ്ധിച്ച് വരുന്നത് ശ്രദ്ധേയിൽപ്പെട്ടിട്ടുണ്ട്. റാഗിംഗിന് ഇരയായി മരിച്ച സിദ്ധാർത്ഥന്റെ പേരിൽ ആപ് നിലവിൽ വരും. അതുവഴി വിദ്യാർത്ഥികൾക്ക് പരാതി നൽകാം. പിഎം ശ്രീയിൽ ഉപസമിതി റിപ്പോർട്ട് വന്നിട്ടില്ല. വന്നിട്ട് ബാക്കി തീരുമാനം എടുക്കും.
എന്നെ കാണാൻ അനുമതി നൽകുന്നില്ല എന്ന പ്രചാരണം ഞാൻ കേട്ടു. അത് തെറ്റാണ്. എന്നെ ആർക്കും വന്ന് കാണാം. എന്റെ ഓഫീസ് ഒരാൾക്കും അനുമതി നിഷേധിച്ചിട്ടില്ല. കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വരുന്നവരെ കാണുന്നുണ്ട്.
ദയവ് ചെയ്ത് ഞാൻ ആരെയും കാണുന്നില്ലെന്ന് നിങ്ങൾ വാർത്ത നൽകരുത്. കെഎസ്‌യു പ്രസിഡന്റിന്റെ പരാതി കേട്ടു. എസ്എച്ച് കോളേജിൽ വച്ച് അലോഷ്യസിനെ കണ്ടിരുന്നില്ല. കണ്ടാൽ ഞാൻ എന്തിന് മിണ്ടാതെ പോകണം. തിരക്കിനിടയ്ക്ക് പോയപ്പോൾ കാണാത്തതാണ്. ഉച്ചവരെ കൊച്ചിയിൽ ഉണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.
ടാറ്റ കമ്പനിയിലെ അധികൃതരുമായി സംസാരിച്ചിട്ടില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. അവരുടെ ഒരു കാര്യം തീരുമാനമാകാതെ കിടന്നിരുന്നു. മലബാര് സിമന്റ്സും കൊച്ചി പോർട്ടുമായി ബന്ധപ്പെട്ടതാണത്. ആ കാര്യത്തിൽ തീരുമാനമെടുത്തു. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തണമെന്ന് ഞാൻ അവരോട് പറഞ്ഞു'- മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala Chief Minister V.D. Satheesan condemned the incident in Delhi, calling it a "brutal attack," and assured full support from the state government to students. He announced that a mobile app named after Siddharth, who died due to ragging, will be launched to help students file complaints.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |