തിരുവനന്തപുരം: നന്മയുടെ പൂവിളിയുമായി മലയാളികൾ തിരുവാേണത്തെ വരവേറ്റു. സംസ്ഥാനത്തിനൊപ്പം ലോകമെങ്ങുമുള്ള മലയാളികൾ പൂക്കളങ്ങളും ഓണക്കോടിയും സദ്യവട്ടവുമായി തിരുവോണം ആഘോഷിക്കുകയാണ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാംശസകൾ നേർന്നു.
സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷപരിപാടികളാണ്. സാംസ്കാരിക സംഘടനകളും ക്ലബുകളും റസിഡൻസ് അസോസിയേഷനുകളുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാനായി പ്രവാസികൾ ഉൾപ്പെടെയുള്ളവർ നാട്ടിലെത്തിയിട്ടുണ്ട്.
ആറന്മുള പാർത്ഥസാരഥിക്കുള്ള ഓണവിഭവങ്ങളുമായി ക്ഷേത്രത്തിലേക്ക് രാവിലെ തിരുവോണത്തോണിയെത്തി. പള്ളിയോട സേവാസംഘവും ക്ഷേത്ര ഭാരവാഹികളും ചേർന്ന് ആചാരപരമായാണ് തിരുവോണത്തോണിയെ സ്വീകരിച്ചത്. പുലർച്ചെമുതൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.
ഗുരുവായൂരിലും ഭക്തജനത്തിരക്കാണ്. പുലർച്ചെ നാലരയ്ക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമ്മാനിച്ചു. ക്ഷേത്രചടങ്ങുകൾക്കുപുറമേ വിശേഷാൽ കാഴ്ച ശീവേലിയും മേളവും ഉണ്ടാവും. ഇന്ന് പതിനായിരം പേർക്ക് വിശേഷാൽ പ്രസാദ ഊട്ടുണ്ട്.
നാടൊട്ടുക്ക് ഓണം മൂഡിലാണെങ്കിലും തിരുവോണം മഴ കൊണ്ടുപോകുമോ എന്ന കനത്ത ആശങ്കിലാണ് മലയാളികൾ. മഴ മുന്നറിയിപ്പുപ്രകാരം ആറുജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഒപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന മുന്നറിയിപ്പുമുണ്ട്. തലസ്ഥാന ജില്ലയിലുൾപ്പെടെ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.
Thiruvonam has arrived, bringing joy and prosperity to Malayalis. Malayalis in Kerala and across the world are celebrating the festival with colourful flower carpets, traditional Onam attire, and grand feasts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |