SignIn
Kerala Kaumudi Online
Monday, 26 October 2026 2.42 AM IST

ഓടുന്ന ട്രെയിനിൽനിന്ന് പുക

train-smoke

പുതുക്കാട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എ.സി. കോച്ചിൽനിന്ന് പുക ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം-ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ചാലക്കുടി സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു സംഭവം.
ഇരിങ്ങാലക്കുട സ്റ്റേഷനു മുമ്പായി ആളൂർ ഗേറ്റിന് സമീപം എത്തിയപ്പോൾ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. തുടർന്ന് ട്രെയിനിലുണ്ടായിരുന്ന എ.സി. ടെക്‌നീഷ്യൻ പരിശോധന നടത്തിയപ്പോഴാണ് ഷോർട്ട് സർക്യൂട്ടാണ് പുകയുയരാൻ കാരണമെന്ന് കണ്ടെത്തിയത്. തകരാർ പരിഹരിച്ചശേഷം 15 മിനിറ്റിനുള്ളിൽ ട്രെയിൻ യാത്ര പുനരാരംഭിച്ചു. കൂടുതൽ പരിശോധനകൾ പാലക്കാട് സ്റ്റേഷനിലെത്തിയശേഷം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN SMOKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA