SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.16 PM IST

നാടും നഗരവും നിറച്ച് ഉത്രാടപ്പാച്ചിൽ; തിരുവോണം കളറാക്കാൻ എല്ലാം സജ്ജം

onam-shopping
ഉത്രാടപ്പാച്ചിൽ (ഫയൽ ചിത്രം)

തിരുവനന്തപുരം: ഉത്രാടദിനമായ ഇന്ന് തിരുവോണത്തെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങൾക്കായി നാടാകെ ഓടിത്തിമിർക്കുകയാണ്. സദ്യവട്ടങ്ങൾക്ക് വിഭവങ്ങൾ വാങ്ങാൻ പച്ചക്കറി കടകളിലെത്തിയവരും പൂക്കളമൊരുക്കാൻ വിവിധയിനം പൂക്കൾ വാങ്ങാൻ വന്നവരും ഒക്കെയായി ഇടറോഡുകളിൽ വരെ ജനം നിറഞ്ഞു. ചില ജില്ലകളിൽ മഴ പെയ്തത് കച്ചവടക്കാരെ ബാധിച്ചു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ തിരുവോണം മഴയിൽ കുതിർന്നു പോകുമോ എന്ന ആശങ്കയുമുണ്ട്.

ഹോട്ടലുകളിലും ബേക്കറികളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. സദ്യ കഴിക്കാനുള്ള വാഴയിലയ്ക്കും ആവശ്യക്കാർ ഒത്തിരിയാണ്. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് തൂശനിലയ്‌ക്ക് വില. ഇലയുടെ വലിപ്പം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇതിനെല്ലാം പുറമേ നാട്ടിൻ പുറത്ത് വിവിധ സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷവും സാംസ്കാരിക സമ്മേളനങ്ങളും വിവിധ മത്സരങ്ങളും ദിവസങ്ങളായി നടന്നു വരികയാണ്.

ഒരാഴ്ചക്കുള്ളിൽ പൂക്കൾക്കും പച്ചക്കറികൾക്കും മൂന്ന് ഇരട്ടി വിലയാണ് വർദ്ധിച്ചത്. ജനത്തിരക്ക് കാരണം കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്തത്ര തിരക്കാണ് റോഡുകളിൽ അനുഭവപ്പെട്ടത്. ചെറിയ ചന്തകൾ മുതൽ നഗരങ്ങളിലെ മാളുകളിലും സൂപ്പർ മാർക്കറ്റുകളും വരെ ജനങ്ങളാൽ നിറഞ്ഞു.

English Summary

Kerala witnessed heavy shopping activity on Uthradam as people made final preparations for Thiruvonam. Markets, malls, supermarkets and roads were crowded with shoppers buying vegetables, flowers and feast essentials. Prices of flowers and vegetables have reportedly tripled in a week, while rain has raised concerns among traders and shoppers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UTHRADAM SHOPPING, ONAM SHOPPING KERALA, ONAM 2026, ONAM MARKET KERALA, ONAM SHOPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA