SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.11 AM IST

ഇൻസ്റ്റഗ്രാമിൽ 'ഫാഷനോണം"  സജീവമായി ഓൺലൈൻ വില്പന

1

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ ഓണവിപണി ട്രെൻഡാകുന്നു. സാരികൾ, വലിയ കമ്മലുകൾ, മാലകൾ, ബ്ലൗസ് തയ് ക്കേണ്ട മോഡലുകൾ, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ തുടങ്ങി നിരവധി ഓണം ട്രെൻഡുകളുണ്ട് ഇൻസ്റ്റഗ്രാമിൽ. പൂക്കൾ,​ കൃത്രിമ മുല്ലപ്പൂ തുടങ്ങി തൃക്കാക്കരയപ്പൻ വരെ ലഭിക്കും. ഓണത്തിന് ഒരു മാസം മുന്നേ വില്പന തുടങ്ങി. സാരി വിഭാഗങ്ങളിൽ കസവ്, മൽകോട്ടൺ, കല്യാണി കോട്ടൺ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാരേറെ. സ്വന്തം പേജുകളിലൂടെ വസ്ത്രങ്ങളും ആഭരണങ്ങളും ഓണ ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന സാമൂഹ്യ മാദ്ധ്യമ പേജുകളും ധാരാളം. ഓണകിറ്റും ഇൻസ്റ്റഗ്രാമിൽ ലഭിക്കും. ഹാൻഡ് പിക്ക്ഡ് കളക്ഷൻസ്,​ ഇറക്കുമതി ചെയ്ത സാധനങ്ങൾ തുടങ്ങിയവയ്‌ക്കാണ് ആവശ്യക്കാരേറെയുള്ളത്.

 കൃത്രിമ മുല്ലപ്പൂവിന് 300 രൂപ

കൃത്രിമ മുല്ലപ്പൂവിന് മുഴത്തിന് അനുസരിച്ചാണ് വില. 100 മുതൽ 300 രൂപയാണ് വില. പിച്ചി, ​കനകാംബരം ഉൾപ്പെടെ ഉപഭോക്താവിന്റെ ആവശ്യാനുസരണം ലഭ്യമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA