SignIn
Kerala Kaumudi Online
Saturday, 17 October 2026 12.36 PM IST

വിലക്ക് ഭേദിച്ച് തിരംഗ മാർച്ച് ,​ ദീപ്കെ കസ്റ്റഡിയിൽ

READ ENGLISH VERSION
1

ന്യൂ​ഡ​ൽ​ഹി​:​ ​കോ​ക്രോ​ച്ച് ​ജ​ന​താ​ ​പാ​‌​ർ​ട്ടി​യു​ടെ​ ​(​സി.​ജെ.​പി​)​ ​ആ​ഹ്വാ​നം​ ​ഏ​റ്റെ​ടു​ത്ത് ​കൊ​ണാ​ട്ട് ​പ്ലേ​സി​ൽ​ ​ദേ​ശീ​യ​പ​താ​ക​ക​ളു​മാ​യി​ ​നി​ര​ന്ന​ത് ​നൂ​റു​ക​ണ​ക്കി​ന് ​ജെ​ൻ​സി​ക​ൾ.​ ​തി​രം​ഗ​മാ​‌​ർ​ച്ച് ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​കൊ​ണാ​ട്ട്പ്ലേ​സി​ലെ​ ​സെ​ൻ​ട്ര​ൽ​ ​പാ​ർ​ക്ക് ​ഉ​ൾ​പ്പെ​ടു​ന്ന​ ​മേ​ഖ​ല​യി​ൽ​ ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടും,​ ​വ​ൻ​സേ​നാ​വി​ന്യാ​സ​മൊ​രു​ക്കി​യി​ട്ടും​ ​സ​മ​ര​ക്കാ​ർ​ ​വ​ക​വ​ച്ചി​ല്ല.​ ​പാർക്കി​ന് പു​റ​ത്തെ​ ​റോ​ഡു​ക​ളി​ൽ​ ​പ്ര​തി​ഷേ​ധ​മി​ര​മ്പി.
ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ളും​ ​വി​പ്ല​വ​മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മു​യ​ർ​ന്നു.​ ​ചെ​റു​സം​ഘ​ങ്ങ​ൾ​ ​ദേ​ശീ​യ​പ​താ​ക​ ​വീ​ശി​ ​ക​ട​ന്നു​പോ​യി.​ ​എ​സ്.​എ​ഫ്.​ഐ,​ ​എ.​ഐ.​എ​സ്.​എ​ഫ്,​ ​ഡി.​വൈ.​എ​ഫ്.​ഐ,​ ​എ.​ഐ.​വൈ.​എ​ഫ്,​ ​കെ.​വൈ.​എ​സ്,​ ​ആം​ആ​ദ്മി​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​പ്പോ​ൾ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ക​സ്റ്റ​‌​‌​ഡി​യി​ലെ​ടു​ത്ത് ​നീ​ക്കി.​ ​ഇ​ട​തു​ ​എം.​പി​മാ​രാ​യ​ ​എ.​എ.​റ​ഹീം,​ ​വി.​ശി​വ​ദാ​സ​ൻ,​ ​പി.​സ​ന്തോ​ഷ് ​കു​മാ​ർ,​ ​ജോ​ൺ​ ​ബ്രി​ട്ടാ​സ് ​എ​ന്നി​വ​രും​ ​അ​ണി​ചേ​ർ​ന്നു.​ ​സി.​ജെ.​പി​ ​സ്ഥാ​പ​ക​ൻ​ ​അ​ഭി​ജീ​ത് ​ദീ​പ്കെ​യെ​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നാ​ൽ​ ​സ​മ​ര​മേ​ഖ​ല​യി​ലേ​ക്ക് ​എ​ത്താ​നാ​യി​ല്ല.​ ​വൈ​കി​ട്ട് ​അ​ഞ്ചി​നാ​ണ് ​ ​മാ​ർ​ച്ച് ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​ 4.45​ഓ​ടെ​ ​ക​രോ​ൾ​ബാ​ഗി​ലെ​ ​സു​ഹൃ​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​ഗാ​ന്ധി​ചി​ത്രം​ ​പ​തി​ച്ച​ ​വെ​ള്ള​ ​ടീ​ഷ​ർ​ട്ടു​മി​ട്ട് ​പു​റ​ത്തി​റ​ങ്ങി​യ​ ​ഉ​ട​ൻ​ ​ദീ​പ്കെ​യെ​ ​പൊ​ലീ​സ് ​കസ്റ്റഡി​യി​ലെടുത്ത് ​കൊണ്ടുപോ​യി. മ​ണ്ഡി​ഹൗ​സി​ൽ​ ​നി​ന്ന് ​കൊ​ണാ​ട്ട് ​പ്ലേ​സി​ലേ​ക്ക് ​പ്ര​ക​ട​നം​ ​ന​ട​ത്തി​യ​ ​ഐ​സ​ ​നേ​താ​വ് ​നേ​ഹ​ബോ​റ​യെ​യും​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​ദീ​പ്കെ​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നെ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​അ​പ​ല​പി​ച്ചു.​ ​അ​പ്ര​ഖ്യാ​പി​ത​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്ന് ​തൃ​ണ​മൂ​ൽ​ ​നേ​താ​വ് ​മ​മ​ത​ ​ബാ​ന​ർ​ജി​ ​ആ​രോ​പി​ച്ചു.​ ​മാ​ർ​ച്ചി​നെ​തി​രെ​യു​ള്ള​ ​ഹ​ർ​ജി​യി​ൽ​ ​സു​പ്രീം​കോ​ട​തി​യും​ ​ ​ഇ​ട​പെ​ട്ടി​ല്ല.​ ​ദീ​പ്കെ,​ ​നേ​ഹ​ ​ബോ​റ​ ​എ​ന്നി​വ​രെ​ക്കു​റി​ച്ച് ​പൊ​ലീ​സ് ​വി​വ​രം​ ​ന​ൽ​കു​ന്നി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​നേ​താ​ക്ക​ൾ​ ​രം​ഗ​ത്തെ​ത്തി.

മോദി അനുകൂല മുദ്രാവാക്യങ്ങളും

കൊണാട്ട്പ്ലേസിലെ പാലികാബസാറിന് സമീപം മോദി അനുകൂലികളും സംഘടിച്ചെത്തി. മോദി അനുകൂല മുദ്രാവാക്യം മുഴക്കി. 'ജയ് ശ്രീറാം' വിളിച്ചു. സംഘർഷമൊഴിവാക്കാൻ പൊലീസിനെയും കേന്ദ്രസേനയെയും നിയോഗിച്ചു. ഏഴോടെ പൊലീസ് ഇവരെ ഒഴിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VILAKK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA