SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.06 AM IST

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: 22വരെ അപേക്ഷിക്കാം

aa

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് 22 വരെ അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണ് സഹായം ലഭിക്കുക. വീടിന്റെ പരമാവധി വിസ്തീർണം 1200 സ്‌ക്വയർ ഫീറ്റ് കവിയാൻ പാടില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാന ദായകയായിരിക്കണം. ബി.പി.എൽ കുടുംബങ്ങൾക്ക് മുൻഗണന. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.inൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ അയക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONLINE APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA